‘ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു;ഹിന്ദു പത്രത്തില്‍ നിന്നും രാജിവെക്കുന്നതായികേരള റസിഡന്റ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍
ദ ഹിന്ദു’ ദിനപ്പത്രത്തിന്റെ കേരള റസിഡന്റ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍ രാജി വെച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിന്മാറുന്നതായി അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥാപനത്തോട് താൻ ലീവില്‍ പ്രവേശിക്കാനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു.
വാക്കുകൊണ്ടോ ബോധപൂര്‍വ്വമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. വേദനിപ്പിച്ചെന്ന തോന്നല്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ആ മുറിവുണയ്ക്കാന്‍ തുടര്‍ന്നും എന്റെ വ്യക്തിപരമായ ശ്രമമുണ്ടാവും.’ എന്നാണ് അദ്ദേഹം സന്ദേശത്തില്‍ പറയുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :
‘മാധ്യമപ്രവര്‍ത്തകനെന്ന ഇന്നിങ്സ് ഞാന്‍ അവസാനിപ്പിക്കുകയാണ്. എന്നെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നും അവധിയില്‍ പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുറച്ചുദിവസം മുമ്പ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഞാന്‍ അപേക്ഷ നല്‍കിയിരുന്നു. അവധിയില്‍ പോകാന്‍ കഴിഞ്ഞദിവസം മേലധികാരികള്‍ അനുമതി നല്‍കിയതിന് നന്ദിയുണ്ട്. ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായാലുടന്‍ എനിക്ക് ചുമതല ഒഴിയാന്‍ കഴിയും. ഇവിടെയുണ്ടായിരുന്ന സമയം വളരെയധികം ആസ്വദിച്ചു '.
കൂടാതെ ആയിരക്കണക്കിന് മികച്ച വ്യക്തിത്വങ്ങളെ കാണാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്. ആ ബന്ധങ്ങള്‍ ഞാന്‍ എന്നും അമൂല്യമായി കൊണ്ടുനടക്കും. എന്റെ ഭൂതകാലത്തില്‍ വാക്കുകൊണ്ടോ ബോധപൂര്‍വ്വമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. വേദനിപ്പിച്ചെന്ന തോന്നല്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ആ മുറിവുണയ്ക്കാന്‍ തുടര്‍ന്നും എന്റെ വ്യക്തിപരമായ ശ്രമമുണ്ടാവും. നന്ദി, എല്ലാവര്ക്കും.’
https://www.facebook.com/Malayalivartha