Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും; എന്തുകൊണ്ട്പിണറായി സര്‍ക്കാര്‍ കുരുക്കിട്ട് വീഴിച്ചിട്ടും കരുത്തോടെ നീങ്ങുന്നു

16 OCTOBER 2018 06:33 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് ശബരിമല വിഷയത്തില്‍ ഏറെ പഴികേട്ട കേരള സര്‍ക്കാരിന്റെ നിലപാടുകളും, നടപടികളും വിലയിരുത്തുകയാണ് ഇന്നാരംഭിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലൂടെ സി.പി.എം.

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും. വിശ്വാസികള്‍ക്ക് ആചാരങ്ങളുടെ കടക്കല്‍ വീണ ഒരുഗ്രന്‍ വെട്ടാണ് ശബരിമല വിധിയെങ്കില്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയാണ്. ആര്‍.എസ്.എസ്. അനുഭാവിയായ തൃപ്തി ദേശായിയും കൂട്ടരും കുരുക്കിട്ട് വീഴിച്ചിട്ടും പിണറായി വിജയന്‍ പതറാതെ നിന്നു. ഒടുവില്‍ നിലയ്ക്കല്‍, പ്രക്ഷോഭത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും, ഹൈന്ദവ സംഘടനകളും ബി.ജെ.പിയും സര്‍ക്കാരിനെ നേര്‍ക്കുനേര്‍ പോരിനു വിളിക്കുമ്പോള്‍ പിണറായി ഇന്ന് പൊതുസമ്മേളനത്തിലൂടെ മറുപടിക്കൊരുങ്ങുന്നു. പിണറായിയുടെ വാക്കുകള്‍ക്ക് ജനം കാതോര്‍ക്കുന്നതും അതുകൊണ്ടു തന്നെ.

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് രാജ്യത്തെ നിയമമായി മാറും. ഈ നിയമവും വിധിയും പാലിക്കാനായില്ലെങ്കില്‍ സുപ്രീം കോടതിക്ക് നടപടിയെടുക്കാന്‍ രാഷ്ട്രപതിയോടാവശ്യപ്പെടാം. ഒരു നിയമം പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അവകാശം രാഷ്ട്രപതിക്കുണ്ട്. അതിനുമുന്‍പ് രൂക്ഷമായ വിമര്‍ശനങ്ങളും കോടതിയുടേതായി വന്നേക്കാം. ഇത്തരം വിധി പ്രസ്താവനകള്‍ ഹൈക്കോടതിയിലാണെങ്കില്‍ സംസ്ഥാനത്തും നിയമമായി മാറും. അതുകൊണ്ടു തന്നെയാണ് ജഡ്ജിമാരുടെ കോടതിയിലെ ചെറിയ പരാമര്‍ശങ്ങള്‍പോലും വളരെ ഗൗരവത്തോടെ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ പ്രീതിക്ക് പാത്രമായി വേണം പ്രവര്‍ത്തിക്കേണ്ടത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൈക്കൊണ്ട നിലപാടുകള്‍ വിശ്വാസി സമൂഹത്തിനെതിരല്ലായിരുന്നു. ഈ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്, ഹൈന്ദവ ആചാര്യ•ാരും, തന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമേ വിധി പുറപ്പെടുവിക്കാവൂ എന്നാണ്. എന്നാല്‍ സുപ്രീം കോടതിവിധി വന്നയുടന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയായി. സ്ത്രീ സമത്വത്തെക്കുറിച്ചും, നവോത്ഥാനത്തെക്കുറിച്ചും ഇന്ത്യയൊട്ടുക്ക് മുന്നേറ്റങ്ങള്‍ നടക്കുമ്പോള്‍ അതില്‍ നിന്ന് പിന്തിരിഞ്ഞാല്‍ ദേശീയ മാധ്യമങ്ങളും, സംഘടനകളും വിമര്‍ശിക്കും. ഇപ്പോള്‍ ഭക്തരുടേതായ വികാര പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വളരെക്കാലത്തെ വാദപ്രതിവാദങ്ങള്‍ക്കും, പഠനങ്ങള്‍ക്കും ശേഷമുണ്ടായ കോടതി വിധി സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കും. എന്നാല്‍ ഏതെങ്കിലും സാചര്യത്തില്‍ മറ്റാരെങ്കിലും നല്‍കുന്ന റിവ്യൂ ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടായാല്‍ അതിനനുസരിച്ചു നീങ്ങുമെന്നും മുഖ്യമന്ത്രി പറയുന്നു. ബി.ജെ.പി യും ആര്‍.എസ്.എസും രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അവരുടെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും പിണറായി വിജയന്‍ കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (5 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends