Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

"മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായും സത്യമല്ല"; മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥനോട് നടന്‍ അലന്‍സിയറിന്റെ കുറ്റസമ്മതം

16 OCTOBER 2018 08:02 PM IST
മലയാളി വാര്‍ത്ത

മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍ ശരിയെന്ന് നടന്‍ അലന്‍സിയറിന്റെ പ്രതികരണം. സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു. അതേസമയം മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ ദിവ്യ ഗോപിനാഥിനോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു.

അലൻസിയറിന്റെ പ്രതികരണം.....

'ആഭാസം സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ല. സൗഹൃദത്തിന്റെ പേരിലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല. പ്രശ്‌നങ്ങള്‍ മാപ്പ് പറഞ്ഞ് ഒത്തുതീര്‍ത്തതായിരുന്നു.'

ദിവ്യ മുൻപ് പേര് വെളിപ്പെടുത്താതെ മീ ടൂവിലൂടെ അലൻസിയറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. എന്നാൽ എന്നാല്‍ പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

സിനിമ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് സ്വത്വം വെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകളോടാണ് എനിക്ക് പറയാനുള്ളത്. അവള്‍ കടന്നുപോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും തുറന്നു പറയുമ്പോള്‍ നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ. ആ പ്രതിസന്ധി അതിജീവിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അവള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടി അവള്‍ക്കുണ്ടായ സത്യമായ അനുഭവങ്ങള്‍ തെറ്റും കൂടാതെ അത് എഴുതി ലോകത്തോട് അറിയിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് പേര് പറയാതെ എഴുതി കുറ്റം പറയാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്.

അവള്‍ക്ക് എന്ത് പിന്തുണയാണ് വിമര്‍ശിക്കുന്നവര്‍ കൊടുക്കുക. അവള്‍ തരണം ചെയ്ത അനുഭവം അത് ആരോട് പങ്കുവയ്ക്കും, അമ്മയോടോ അച്ഛനോടോ. സ്വന്തം ആഗ്രഹപ്രകാരം ജോലി ചെയ്യുന്ന ഫീല്‍ഡില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പിന്നീടാണ് അവള്‍ക്ക് പറയാന്‍ തോന്നുന്നതെങ്കില്‍ അതില്‍ എന്താണ് പ്രശ്‌നം.

അങ്ങനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. ഞാന്‍ എംകോം കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ചെറുപ്പം മുതലേ നാടകങ്ങളോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. എനിക്ക് സന്തോഷം കിട്ടുന്ന ഫീല്‍ഡ് ഏതാണോ അതുകൊണ്ടാണ് ഞാന്‍ സിനിമാരംഗത്തുതന്നെ ഉറച്ച് നില്‍ക്കുന്നത്.

ഇനി ഫേസ്ബുക്കിലൂടെ പൂരത്തെറി പറയുന്ന ചേട്ടന്മാരോട് എനിക്ക് പറയാനുള്ളത്... നീ അതിനൊക്കെ നിന്ന് കൊടുത്തിട്ടല്ലേ,നീ അതിന്റെ സുഖമൊക്കെ അറിഞ്ഞതല്ലേ എന്ന് പറയുന്ന ചേട്ടന്മാരോട് ഞാൻ ഇതിനു നിന്നുകൊടുത്തിട്ടില്ല എന്ന ധൈര്യത്തിലാണ് ഇത് പറയുന്നത്, എഴുതേണ്ടി വന്നത്. ഞാൻ എന്തുകൊണ്ടാണ് ഇത് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയാമോ?

അലന്‍സിയര്‍ ലേ ലോപ്പസിനെക്കുറിച്ചാണ് ഞാന്‍ പേര് പറയാതെ എഴുതിയത്. ഇപ്പോള്‍ എഴുതാന്‍ കാരണമുണ്ട്. ഈ പറയുന്ന വ്യക്തി മറ്റൊരു സെറ്റില്‍ പോയി പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നത് കേള്‍ക്കുകയുണ്ടായി. ആഭാസം സിനിമയിലെ പെണ്‍കുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയായിരുന്നു. ഇത് മറ്റൊരു വ്യക്തി ആഭാസം എന്ന സെറ്റിലെത്തി ഡയറക്റ്ററുമായി പങ്കുവച്ചു.

അവിടെ ഭയങ്കര പൊളിയാണെന്നാണല്ലോ അറിഞ്ഞത്, അലന്സിയർ ഏട്ടൻ പൊളിച്ചു,പെൺപിള്ളേരൊക്കെ പുള്ളിക്കാരന്റെ കൂടെയായിരുന്നു എന്നാണല്ലോ കേട്ടത്, എന്നൊക്കെ പറഞ്ഞ് ഇൻസൾട്ട് ചെയ്യപ്പെടുകയും അലന്സിയറെ ഞാൻ വിളിച്ച് ചീത്ത വിളിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്നോട് പറഞ്ഞത് ഞാൻ എന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു തെറ്റ് ചെയ്തുപോയി എന്നോട് ക്ഷമിക്കണം, ഞാൻ പെട്ടെന്നൊരു മെന്റൽ സ്റ്റേജിൽ അങനെ ചെയ്തുപോയതും മറ്റ് സെറ്റിൽപോയി പറയുകയും ചെയ്തത്.

പുള്ളിയുടെ ആ വിഷമം കണ്ടു പുള്ളി ഒരു ആക്ടർ എന്ന നിലയിലും ഒരു പ്രായമായ ആൾ എന്ന നിലയിലും ഞാൻ അത് ക്ഷമിച്ചു. പക്ഷെ പക്ഷേ ഇയാളെക്കുറിച്ച് സംഘടനയില്‍ പരാതി പറഞ്ഞാല്‍ അവര്‍ അത് കേള്‍ക്കുമെന്ന് ഒരു വിശ്വാസവുമില്ല. ഞാന്‍ അമ്മ സംഘടനയിലുമില്ല.

എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഈ കുറിപ്പ് എഴുതിയത്. ഇത് ഡബ്ലുസിസിയുടെ പ്രതികാരമോ ഒന്നുമല്ല, കുറിപ്പ് എഴുതുന്നതിന് മുമ്പ് ഡബ്ലുസിസിയില്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അലന്‍സിയറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ തീര്‍പ്പാക്കിയാല്‍ മതിയോ എന്നാണ്.

എനിക്ക് അത് മതിയായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ഇനിയും അയാള്‍ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends