Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഒരു ജനതയുടെ ജീവനല്ല ഇപ്പോള്‍ വലുത്; ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ !

16 OCTOBER 2018 08:58 PM IST
മലയാളി വാര്‍ത്ത

ഇത് വിശ്വാസം ഭക്തിയായ് പടരുന്ന കാഴ്ചയാണ്. ഭക്തിയുടെ അന്ധതയില്‍ സര്‍വ്വം മറക്കുന്ന ജനത. അവര്‍ക്ക് ആചാരങ്ങള്‍ ആത്മാവിലെ ക്ഷേത്രങ്ങളാണ്. അവ തകര്‍ക്കുകയെന്നാല്‍, ജീവന്റെ നഷ്ടപ്പെടലാണ്. ജീവിതം പഠിപ്പിച്ച, നല്ല ശീലങ്ങളൊക്കെ പൊലിയുന്ന പ്രക്ഷോഭം സര്‍വ്വം മറക്കുന്ന നിമിഷങ്ങളാണ്.

ആചാരങ്ങള്‍ തെറ്റിക്കുവാന്‍ എത്തുന്നവരെ തടയാന്‍, ആത്മാവില്‍ നിശ്ചയിച്ച് എത്തിയവരെ അവരുടെ ജീവനെടുത്തേ പായിക്കാന്‍ കഴിയൂ. അതുകൊണ്ട് പോലീസ് ഒരുക്കുന്ന വടക്കെട്ടില്‍ അവരുടെ ഉയിരു നില്ക്കില്ല. പ്രക്ഷോഭം പോലീസിനു നേര്‍ക്കായാല്‍ നിയമം പഠിപ്പിച്ച തോക്ക് അവര്‍ക്ക് നേരെ തിരിയും. അവിടെ ജീവന്‍ പിടഞ്ഞുവീണാല്‍ കേരളത്തിനതു താങ്ങാനാകില്ല.

നമുക്കു തോല്‍ക്കാം സര്‍ക്കാരേ.
നമുക്കൊന്നു തോറ്റുകൊടുക്കാം മുഖ്യമന്ത്രീ.

ഒരു ജനതയുടെ ജീവനല്ലെ ഇപ്പോള്‍ വലുത്. ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ.

കോടതി വിധിക്കപ്പുറം ക്രമസമാധാനം നിലനിര്‍ത്താന്‍ രണ്ടടി പിറകോട്ട്.

അതാണ് നല്ലത്. അതുതന്നെയാണ് ഉഗ്രവിപ്ലവകാരികള്‍ അല്ലാത്തവരൊക്കെ ഇപ്പോള്‍ കൊതിക്കുന്നതും.. ഇവിടെ ഒരു വാശിയും ആത്യന്തികമായി ജയിക്കില്ല. ഹിന്ദുവിന്റെ വികാരം ഇനിയും ആളിക്കത്തിക്കരുത്.
മുഷ്ടിബലം കൊണ്ട് വിപ്ലവകാരികള്‍ക്കോ, അധരങ്ങള്‍ കൊണ്ട് സാംസ്‌കാരിക നായകര്‍ക്കോ, ആയുധബലം കൊണ്ട് പോലീസിനോ ഇവരുടെ മനോബലം തകര്‍ക്കാനാകില്ല.

കേരളം അയോധ്യയാകരുത്. നമ്മള്‍ ചിന്തകൊണ്ടും, സംസ്‌കാരം കൊണ്ടും മതവികാരങ്ങള്‍ക്കപ്പുറം സൃഷ്ടിച്ചെടുത്ത ഒരു സംസ്‌ക്കാരമുണ്ട്. ഇവിടെ പാളിയാല്‍ ഒരു തലമുറ മതത്തിന്റെ പേരില്‍ ചോര ചിന്തും. വിവാദങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ മാറാല പിടിച്ച് സന്നിധാനത്തു അനാഥനാകാന്‍ അയ്യപ്പനും ഇഷ്ടപ്പെടില്ല.

ആചാരവും, വിശ്വാസവും പഠിപ്പിച്ച പ്രാര്‍ത്ഥനയുമായി, കണ്ഠത്തിലുയരുന്ന അയ്യപ്പമന്ത്രങ്ങളുമായി അവര്‍ കേരളത്തിന്റെ തെരുവുകള്‍ കീഴടക്കിയത് കാണാന്‍ ഒരു രഹസ്യാനേ്വഷണ റിപ്പോര്‍ട്ടും ആവശ്യമില്ല. കണ്ണൊന്നു തുറന്നു നോക്കിയാല്‍ മതി, സത്യത്തിലേക്ക് കാതൊന്നു വട്ടം പിടിച്ചാല്‍ മതി. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദുവെന്ന് അവരാവര്‍ത്തിക്കുമ്പോള്‍ സവര്‍ണ്ണനും, അവര്‍ണ്ണനുമെന്ന വേര്‍തിരിക്കലുകള്‍ വിലപ്പോകില്ല.

തോല്‍ക്കുന്നതാണ് നല്ലത്, തകര്‍ക്കപ്പെടുന്നതിനേക്കാള്‍. ചിലപ്പോള്‍ വിട്ടുവീഴ്ചകളാകാം കാലം നമ്മളോടാവശ്യപ്പെടുന്നത്. സ്ത്രീപക്ഷവും, തുല്യതയും നമുക്കു ചര്‍ച്ച ചെയ്യാം. ജനാധിപത്യവും, ഭരണഘടനയും നമുക്ക് ശാന്തി പുലരാനുള്ളതാകട്ടെ. തല്ക്കാലം ആയുധമേന്തിയ പോലീസിനോട് അരുതെന്ന് പറയാം.

വിശ്വാസം ജനസാഗരമായി ഇരമ്പിയെത്തുമ്പോള്‍ ഭക്തിയാളിക്കത്തുമ്പോള്‍, തീവ്ര വിശ്വാസിയുടെ ഭാഷയില്‍ ശബരിമലയിലേക്ക് ഷോ കാണിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഫെമിനിച്ചികളോട് തല്‍ക്കാലത്തേക്കെങ്കിലും ഒരു നോ പറയാം. അതാകട്ടെ സര്‍ക്കാര്‍. ജനങ്ങള്‍ക്കു വേണ്ടിയല്ലേ ജനാധിപത്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends