Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു... സമരപന്തല്‍ പോലീസ് പൊളിച്ചു നീക്കി, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പോലീസ് ഉത്തരവിറക്കി

17 OCTOBER 2018 08:02 AM IST
മലയാളി വാര്‍ത്ത
നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്ന് രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും തടഞ്ഞതിനെ തുടര്‍ന്നും നേരിയ സംഘര്‍ഷമുണ്ടായാരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ തടഞ്ഞത്.


സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. പന്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു.

അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍

പന്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (27 minutes ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (33 minutes ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (44 minutes ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (50 minutes ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (55 minutes ago)

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...  (1 hour ago)

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (1 hour ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (1 hour ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (2 hours ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (2 hours ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (2 hours ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (2 hours ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (9 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (9 hours ago)

Malayali Vartha Recommends