ഭര്‍ത്താവ് ഉപേക്ഷിച്ചുപോയപ്പോൾ മറ്റൊരുത്തനുമായി കൂടി... പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനു വഴങ്ങിക്കൊടുക്കാന്‍ അമ്മയുടെ നിർബദ്ധത്തിന് മുന്നിൽ രക്ഷകനായി പെൺകുട്ടിയുടെ കാമുകൻ; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നന്നര പുകിലാ

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയപ്പോൾ മുപ്പത്തിയേഴുകാരി മറ്റൊരുത്തനുമായി കൂടി. തുടര്‍ന്ന് 17കാരിയായ മൂത്തമകള്‍ കാമുകന് വഴങ്ങണമെന്നും അയാള്‍ക്കൊപ്പമുള്ള വിവാഹത്തിന് വഴങ്ങണമെന്നും അമ്മ ആവശ്യപ്പെട്ടു.
അമ്മയുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കാമുകനായ ഉണ്ടന്‍കോട് സ്വദേശി അനൂപിനെ(24) പെണ്‍കുട്ടി വിളിച്ചുവരുത്തുകയും കൂടെ ഇറങ്ങി പോവുകയുമായിരുന്നു. എന്നാല്‍ അനൂപിന്റെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അന്ന് രാത്രി അനൂപ് പെണ്‍കുട്ടിയുമായി സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.
അവിടെവെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അടുത്ത ദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പൊലീസിനെ സമീപിച്ചു. ഉടന്‍തന്നെ പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിയുമായെത്തിയ അമ്മയെയും പ്രതിയാക്കി പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























