ശബരിമല ഇന്നു തുറക്കാനിരിക്കെ കേരളം വല്ലാത്തൊരു അവസ്ഥയില്‍... സമരകേന്ദ്രമായി നിലയ്ക്കല്‍ മാറുന്നു, ഒരു സ്ത്രീയെ പോലും കയറ്റി വിടില്ലെന്നുറച്ച് ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും നില കൊള്ളുമ്പോള്‍ ശബരിമല യാത്ര സംഘര്‍ഷഭരിതമാകുന്നു, മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പാക്കാന്‍ ഡിജിപിയും രംഗത്ത്

ശബരിമല ഏറെ ശ്രദ്ധാ കേന്ദ്രമാവുകയാണ്. നിലയ്ക്കലില്‍ ഇന്നലെ രാവിലെ തുടങ്ങിയ പ്രതിഷേധം കടുത്തതോടെ കോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പാലിക്കാന്‍ രാത്രി വൈകി പോലീസ് രംഗത്തെത്തി. ശബരിമലയില്‍ ആര്‍ക്കും പോകാമെന്നും ആരെയും തടയാന്‍ അനുവദിക്കില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളെന്നും ഡിജിപി അറിയിച്ചു.
അതേസമയം നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്ന് രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും തടഞ്ഞതിനെ തുടര്‍ന്നും നേരിയ സംഘര്‍ഷമുണ്ടായാരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ തടഞ്ഞത്.
സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. പന്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























