ശബരിമലയ്ക്ക് വേണ്ടി ഏറ്റവും അധികം പോരാടിയ രാഹുല്‍ ഈശ്വർ പോലീസിന്റെ കണ്ണിലെ കരടായി... എന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ തൃപ്തി ദേശായിയ്ക്കും മറ്റു ഫെമിനിച്ചികൾക്കും ശബരിമലയിൽ കയറാനാകൂവെന്ന് വെല്ലുവിളിച്ച രാഹുലിനെയും മുത്തശ്ശിയേയും പോലീസ് തടഞ്ഞു

രാഹുല്‍ ഈശ്വർ പോലീസിന്റെ കണ്ണിലെ കരടായി. എന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ തൃപ്തി ദേശായിയ്ക്കും മറ്റു ഫെമിനിച്ചികൾക്കും ശബരിമലയിൽ കഴറാനാകൂവെന്ന് വെല്ലുവിളിച്ച രാഹുലിനെയും മുത്തശ്ശിയേയും പോലീസ് തടഞ്ഞു. സ്ത്രീ പ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും തടഞ്ഞതിനെത്തുടര്‍ന്ന് നിലയ്ക്കലില്‍ നേരിയ സംഘര്‍ഷം.
പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ തടഞ്ഞത്. പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് ഇവരെ കടത്തിവിടുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ നൂറോളം ഭക്തര്‍ക്കൊപ്പമാണ് രാഹുല്‍ ഈശ്വറും മുത്തശ്ശി ദേവകി അന്തര്‍ജനവും പമ്ബയിലേക്ക് പോകുവാന്‍ ശ്രമിച്ചത്. പിന്നീട് സംഘം പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭക്തരുടെ സംഘം ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തില്‍ നിരാഹാരം കിടക്കുമെന്ന് നേരത്തെ രാഹുല്‍ പ്രതികരിച്ചിരുന്നു. യുവതികളെ കയറ്റുന്നതിന് തിടുക്കം കൂട്ടുന്ന സര്‍ക്കാര്‍ 93 വയസ്സുള്ള തന്റെ മുത്തശ്ശിയെ ശബരിമല ദര്‍ശനത്തില്‍ നിന്നും തടഞ്ഞത് സര്‍ക്കാരിന്റെ നയതന്ത്രത്തിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. സന്നിധാനത്തെ അവലോകന യോഗം ചതിയാണെന്നും രാഹുല്‍ വ്യക്തമാക്കി. രാവിലെ ഒമ്ബത് മണിയോടെയാണ് തന്ത്രികുടുംബത്തിന്റെ പ്രാര്‍ഥനായജ്ഞം തുടങ്ങുന്നത്. വലിയ തന്ത്രി കണ്ഠര് മഹേശ്വരുടെ ഭാര്യയായ അന്തര്‍ജനമാണ് യജ്ഞം നയിക്കുന്നത്.
അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍പന്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha
























