ട്രിപ്പിനായി വാഹനം വിളിച്ചപ്പോൾ നിരസിച്ചതിൽ പ്രകോപിതനായി... ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു പ്രതി മുങ്ങി; സംഭവം മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ തിരൂരിലെ പറവണ്ണയിലാണ് സംഭവം. ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് കൊല്ലപ്പെട്ടത്. ട്രിപ്പിനായി വാഹനം വിളിച്ചെങ്കിലും മുഹമ്മദ് യാസീന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്, യാസീനെ കുത്തി വീഴ്ത്തി. പ്രതി മദ്യപിച്ചിരുന്നതായാണ് സൂചന. ഓടിക്കൂടിയ നാട്ടുകാര്‍ യാസീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പള്ളത്ത് ആദം എന്നയാളാണ് യാസീനെ കുത്തിയത്. യാസീനെ കുത്തിവീഴ്ത്തിയതിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























