ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ ആഹ്വാനം ഏറ്റെടുത്ത് യുവമോര്‍ച്ച; 41 പേരുടെ നിരോധനാജ്ഞ ലംഘനമുണ്ടാകും; നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; കര്‍ശന നടപടിയെന്ന് ഇ.പി ജയരാജന്‍

നിലയ്ക്കലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. അഞ്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 41 പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞത്... അയ്യപ്പ ഭക്തരുടെ വേഷം ധരിച്ചാണ് ഇവര്‍ സ്ഥലത്ത് എത്തിയത്. യുവ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസ് ക്രമിനലുകളെ ഇറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍ പൊലീസ് സംഘമാണ് നിലയ്ക്കലില്‍ എത്തിയിരിക്കുന്നത്. നീലിമല, അപ്പാച്ചിമേട് ഭാഗത്തു പ്രതിഷേധക്കാരുണ്ടെന്നു സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു പൊലീസ് അങ്ങോട്ടു തിരിച്ചു. പ്രശ്‌നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി, നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇതിനിടെ ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി, മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ നിരീക്ഷണത്തിലാണ്. വാട്‌സപ്പിലടക്കം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























