ഇങ്ങനെ ആയാൽ വരുംവർഷങ്ങളിൽ എങ്ങിനെ അയ്യപ്പനെ കാണാൻ എത്തും? ആശങ്കയോടെ അന്യ സംസ്ഥാന അയ്യപ്പ ഭക്തർ

വ്രതം നോറ്റ് അന്യ സംസ്ഥാനത്തു നിന്ന് അയ്യപ്പനെ തൊഴാൻ എത്തിയവർക്ക് കടുത്ത നിരാശ. നിലയ്ക്കലും പമ്പയും പരിസരവും യുദ്ധം കഴിഞ്ഞ പടനിലം പോലെ ..സാധാരണ കാണുന്ന ശരണം വിളകളും തിരക്കും ഇല്ല. എവിടെയും സംഘർഷാവസ്ഥ. ഇങ്ങനെയെങ്കിൽ വരും വർഷങ്ങളിൽ എങ്ങിനെ അയ്യപ്പനെ കാണാനെത്തും എന്ന ആശങ്കയാണ് ഇവർക്ക്.
തങ്ങള്‍ ഹിന്ദു ധര്‍മ്മത്തിലും ആചാരങ്ങളിലും വിശ്വസിക്കുന്നുവെന്നും തങ്ങള്‍ക്കൊരിക്കലും നിത്യ ബ്രഹ്മചാരിയായ അയ്യപ്പന്‍റെ ആചാരാനുഷ്ഠാനങ്ങള്‍ മുടക്കം വരാനാഗ്രഹിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. 10 വയസ്സിനും 50 വയസ്സിനുമിടയിലുള്ള യുവതികളെ പ്രവേശിപ്പിക്കരുതെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹം എന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























