ശബരിമലയിൽ അടുത്ത ഒരുവർഷം പുറപ്പെടാ ശാന്തിമാരായി ഇവർ

വി എന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും എം എന്‍ നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. ദേവസ്വം കമ്മീഷണര്‍ വാസു നറുക്കെടുപ്പ് നടപടികള്‍ക്ക് നേത്യത്വം നല്‍കി.
മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സംന്തോഷമുണ്ടെന്നും ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് തീരുമാനത്തിനൊപ്പം നിൽക്കുമെന്നും തന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു . ചെങ്ങന്നുര്‍ ഇരമല്ലികര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം എന്‍ നാരയണന്‍ നമ്പൂതിരി.
ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വി എന്‍ വാസുദേവന്‍ നമ്പൂതിരി പാലക്കാട് സ്വദേശിയാണ്. ബാംഗ്ലൂര്‍ ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായിരിക്കവെയാണ് ശബരിമലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
അടുത്ത ഒരു വര്‍ഷം വരെയാണ് ഇരുവരുടെയും കാലാവധി. ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരാണ്
വൃശ്ചികം ഒന്നിന് (നവംബര്‍ 17 ന്)ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയായിരിക്കും.
ഹൈക്കോടതി നിയോഗിച്ച ഓംപുഡ്‌സ് മാന്‍ ഭാസ്‌ക്കരന്റെ നിരീക്ഷത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ബോര്‍ഡ് അംഗം കെ പി ശങ്കരദാസ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് തുടങ്ങിയവരും നറുക്കെടുപ്പുകളില്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha























