അറിവും ആത്മവിശ്വാസവും അഴകും മാറ്റുരച്ച വേദിയിൽ തിളങ്ങി പ്രതിഭാ സായി

അറിവും ആത്മവിശ്വാസവും അഴകും മാറ്റുരച്ച വേദിയിൽ മിസ് കേരളം 2018 പ്രതിഭാ സായി സ്വന്തമാക്കി. ഒന്നാം റണ്ണറപ്പായി വിബിത വിജയനും രണ്ടാം റണ്ണറപ്പായി ഹരിതാ നായരും തിരഞ്ഞെടുക്കപ്പെട്ടു.
ഗൗരവ് ജയ ഗുപ്തയുടെ ഗ്രാനുലാർ ടൈംസ് എന്ന ഏറ്റവും പുതിയ വസ്ത്രശേഖരങ്ങളണിഞ്ഞാണ് മത്സരാർത്ഥികൾ വേദിയിൽ എത്തിയത്. കേരളത്തിന്റെ പാരമ്പര്യത്തിന് ഊന്നൽ നൽകുന്ന വസ്ത്രങ്ങളാണ് ഡിസൈൻ ചെയ്തിരുന്നത്. ഗൗരവ് ജയ ഗുപ്തയോടൊപ്പം ശ്രേയ ഓസ, കരിഷ്മ സാഹ്നി ഖാന്‍ എന്നീ ഡിസൈനർമാരുടെ വസ്ത്രങ്ങളും മത്സരാർത്ഥികൾ റാംപില്‍ ചുവടുവെയ്ക്കാൻ തെരഞ്ഞെടുത്തിരുന്നു.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രതിഭാ സായി മിസ് ബ്യൂട്ടിഫുൾ ഹെയർ ടൈറ്റിൽ സ്വന്തമാക്കിയപ്പോൾ മിസ് ബ്യൂട്ടിഫുൾ വോയിസ് ടൈറ്റിൽ സിസ സോയ്ക്ക് ലഭിച്ചു.
22 മത്സരാർത്ഥികൾ പങ്കെടുത്ത മിസ് കേരള മത്സരത്തിൽ പ്രീതി ബല്ല, രാഹുൽ മാധവ് , സൈബി ജോസ് എന്നിവരായിരുന്നു വിധികർത്താക്കൾ.
മുന്‍ മിസ് കേരള ഗായത്രി സുരേഷാണ് പ്രതിഭാ സായിയ്ക്ക് കിരീടം അണിഞ്ഞു നല്‍കിയത്. പ്രതിഭാ സായി പറവൂര്‍ സ്വദേശിയാണ്..
പ്രീതി ഭല്ല, രാഹുല്‍ മാധവ്, സൈബി ജോസ് കിടങ്ങൂര്‍ എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തിയത്. മുരളി മേനോന്‍, നൂതന്‍ മനോഹര്‍ എന്നിവരാണു മത്സരാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയത്. ഫാഷന്‍ കോറിയോഗ്രഫിയുടെ നേതൃത്വം വഹിച്ചത് പ്രിയങ്ക ഷായാണ്.
മിസ് ഷെഫ് ടൈറ്റില്‍ റോസ്‌ലിന്‍ റോയിയും, മിസ് ഫിലാന്ത്രോപിസ്റ്റ് ടൈറ്റില്‍ നികിത തോമസും നേടി. സിതാര വിജയന്‍ മിസ് ഇന്‍സ്റ്റാ ഫെയ്സും, ദിവ്യ മാരിയറ്റ് സാലോ മിസ് ഫിറ്റ്നെസും, സാനി സാബു മിസ് ടാലന്റഡ് ടൈറ്റിലും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























