ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെല്‍മെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല; എന്റെ കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണു അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല ചര്‍ച്ചയും ചെയ്യില്ല; സാമൂഹമാധ്യമങ്ങളിൽ ഹെൽമെറ്റ് കള്ളനെന്നു വിളിച്ചധിക്ഷേപിച്ച പോലീസുകാരന് പറയാനുള്ളത് ഇതാണ്.....

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധം അറിയിച്ച് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. എന്നാൽ ഇന്നലെ പമ്പയിലും നിലയ്ക്കലിലുമായി സമരക്കാരും പോലീസുകാരും തമ്മിലുള്ള ഏറ്റുമുട്ടൽ അക്ഷരാർത്ഥത്തിൽ തെരുവ് യുദ്ധം തന്നെയാണ്. അതേസമയം സംഘര്‍ഷം നടന്ന പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്കുകളില്‍ സൂക്ഷിച്ച ഹെല്‍മെറ്റ് പൊലീസുകാര്‍ മോഷ്ടിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായിരുന്നു. ഇതിനു പിന്നാലെ ട്രോളന്മാർ തങ്ങളുടെ പണിയും തുടങ്ങി.
എന്നാല്‍ ഹെല്‍മെറ്റ് ബൈക്കില്‍ നിന്നെടുത്തതിന്റെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പൊലീസുകാരന്‍. ഹെല്‍മറ്റ് കള്ളനെന്ന് വ്യാപകമായി പ്രതിഷേധക്കാര്‍ നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയതോടെയാണ് അഗസ്റ്റിന്‍ ജോസഫ് എന്ന പോലീസുകാരന്‍ വിശദീകരണവുമായി രംഗത്തുവന്നത്.
നാമജപ പ്രതിഷേധം എന്ന് കരുതിയാണ് പോലീസ് നിലയ്ക്കലിലേക്കും പന്പയിലേക്കും കാര്യമായ മുന്നൊരുക്കമൊന്നുമില്ലാതെ എത്തിയത്. എന്നാല്‍ സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് മനസിലായത്. മഴ പെയ്യുന്നതിലും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നു വീണത്. ഞങ്ങളെ കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അച്ഛനും ഉണ്ടെന്ന് എല്ലാവരും ഓര്‍ക്കണം. കല്ലേറ് രൂക്ഷമായപ്പോഴാണ് അതില്‍ നിന്നും രക്ഷപെടാന്‍ ഒരു ഹെല്‍മറ്റ് എടുത്തുവച്ചത്. അല്ലാതെ അത് മോഷ്ടിച്ചതല്ല.
പിന്നെ ഞങ്ങള്‍ക്ക് എതിരേ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പോലീസുകാരായ നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇതൊന്നും ഒരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയതായി കണ്ടില്ല. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് ഹെല്‍മറ്റ് എടുത്തുവച്ചതെന്നും ഞങ്ങളും മനുഷ്യരാണെന്നും കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും പോലീസുകാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഗസ്റ്റിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്......
"ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രെക്ഷപെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ് അതെടുത്തു വെച്ച് അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... എന്റെ കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണു അവരെ കുറിച്ച് ഒരു മാദ്ധ്യമങ്ങളും പറഞ്ഞു കാണില്ല ചര്‍ച്ചയും ചെയ്യില്ല.. ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെല്‍മെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടില്‍ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കും കുടുംബം ഉണ്ട്. "
https://www.facebook.com/Malayalivartha























