ശബരിമല പ്രശ്‌നപരിഹാരത്തിന് ദേവസ്വം ബോർഡിന്റെ സമവായനീക്കം; സമരം നിർത്താൻ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല പ്രശ്‌നപരിഹാരത്തിന് ദേവസ്വം ബോർഡിന്റെ സമവായനീക്കം.സമരം നിർത്താൻ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ .പദ്മകുമാർ പറഞ്ഞു. പുനർപരിശോധന ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം.
നിലവിലെ സംഘർഷത്തിന്‍റെയും അക്രമങ്ങളുടെയും സാഹചര്യത്തിൽ നാളെയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്. സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകണോ എന്ന കാര്യത്തിൽ നാളെ വീണ്ടുമ യോഗത്തിൽ ചർച്ച നടക്കും. വീണ്ടും കോടതിയെ സമീപിയ്ക്കാനാണ് യോഗത്തിൽ ഭൂരിപക്ഷാഭിപ്രായമെങ്കിൽ അതിന് വേണ്ട നടപടികളെടുക്കും. എന്നാൽ പന്തളം രാജകുടുംബാംഗങ്ങളെ നാളത്തെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
https://www.facebook.com/Malayalivartha























