വിവാദമായ സോളാർ കേസിലെ അന്വേഷണ സംഘത്തിൽ അഴിച്ചുപണി... കശ്യപിനു പുറമേ എസ്പി രാജീവിനെയും ഡിവൈഎസ്പി രാധാകൃഷ്ണൃപിള്ളയേയും അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കി

ഒരിടവേളയ്ക്കു ശേഷം സോളാർ കേസ് വീണ്ടും ചർച്ചകളിൽ നിറയുന്നതിനിടെയാണ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി ഉണ്ടായത്. ഐജി ദിനേന്ദ്ര കശ്യപിനെ അന്വേഷണ ചുമതലകളിൽ നിന്ന് നീക്കി. കശ്യപിനു പുറമേ എസ്പി രാജീവിനെയും ഡിവൈഎസ്പി രാധാകൃഷ്ണൃപിള്ളയേയും അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കി. എസ്പി അബ്ദുൾ കരീമിനാണ് പുതുതായി അന്വേഷ ചുമതല നൽകിയിരിക്കുന്നത്. ശനിയാഴ്ച, കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനു കേസെടുത്തിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാലിനെതിരെയും ബലാത്സംഗത്തിനു കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇരുവർക്കെതിരെയും കേസെടുത്തത്. ഡിജിപി അനിൽ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നൽകിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ കേസെടുത്തത്. നേരത്തെ പരാതിയില്‍ പറഞ്ഞിരുന്ന ആര്യാടന് മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതി വൈകാതെ നല്‍കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























