ശബരിമലയില്‍ ഒരുകൂട്ടം ആളുകള്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള
ശബരിമലയില്‍ ഒരുകൂട്ടം ആളുകള്‍ കലാപത്തിന് ശ്രമിക്കുകയാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഭരണഘടനാപരമായി മാത്രമേ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ കയറ്റണമെന്ന പിടിവാശി സര്‍ക്കാരിനില്ല. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതു പറ്റില്ലെന്നും സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക.
ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസും അതാണ് ചെയ്യുന്നത്. ഇവര്‍ക്ക് ഗൂഢഅജണ്ടകളുണ്ടെന്നും എസ്ആര്‍പി പറഞ്ഞു.
https://www.facebook.com/Malayalivartha