Widgets Magazine
24
Jan / 2019
Thursday
Forex Rates:

1 aed = 19.37 inr 1 aud = 50.82 inr 1 eur = 81.02 inr 1 gbp = 92.64 inr 1 kwd = 234.57 inr 1 qar = 19.55 inr 1 sar = 18.98 inr 1 usd = 71.17 inr

EDITOR'S PICK


വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്


ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ ശ്വേതയുടെ പരാതികള്‍


എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി


വാക്കുതർക്കത്തിനിടെ കുവൈറ്റിൽ മലപ്പുറത്തുകാരനെ കൊലപ്പെടുത്തി:- കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന്‌ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി


ഇങ്ങനെയാണെങ്കിൽ ആരും കൊതിച്ച് പോകും... മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി വ്യത്യസ്തമായ രീതിയില്‍ ബോണസ് ഒരുക്കി ചൈനീസ് കമ്പനി; കൈയടിച്ച് സോഷ്യൽമീഡിയ

സരിത എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു; ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലും ലൈംഗിക പീഡനം നടത്തിയത് ഔദ്യോഗിക വസതികളിലാണെന്ന് എഫ് ഐ ആർ; എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി നേതാക്കൾ കോടതിയിലേയ്ക്ക്

21 OCTOBER 2018 03:50 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ചും സരിത എസ്.നായരെ ബലാല്‍സംഗം ചെയ്തുവെന്നും പോലീസിന്റെ എഫ്‌ഐആര്‍ വിവരങ്ങൾ പുറത്ത്.

അതേസമയം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കെ.സി വേണുഗോപാലിനെതിരെയും പോലീസ് കേസെടുത്തു. സോളാര്‍ കമ്മീഷൻ ശിപാര്‍ശകള്‍ക്ക് പിന്നാലെയാണ് സരിത വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

സരിതയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തലവനായ മുന്‍ ഡിജിപിയും അന്വേഷണ ഉദ്യോഗസ്ഥനും നിലപാടെടുത്തതോടെയാണ് ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വഴിമുട്ടുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കാന്‍ നിയമ തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ രംഗത്തെത്തിയത്.

മുൻപ് സോളാർ കമ്മീഷന് മുന്നിലും മാധ്യമങ്ങളോടും പണ്ട് സരിത നടത്തിയ വെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ പുതിയ പരാതിയിലുമുള്ളത്. 2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ ഉപദ്രവിച്ചത്. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു സംഭവം. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മറ്റൊരു പരാതി മുൻ എംപി കെ.സി.വേണുഗോപാലിനെതിരെയാണ്. മുൻമന്ത്രി എ.പി.അനിൽകുമാറിന്‍റെ വസതിയായ റോസ് ഹൗസിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയിൽ വച്ച് കേന്ദ്രമന്ത്രിയായിരുന്ന കെ.സി.വേണുഗോപാൽ തന്നെ കടന്നുപിടിയ്ക്കാൻ ശ്രമിച്ചെന്നും സരിത മൊഴി നൽകിയതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഔദ്യോഗികവസതികളിൽ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. അതേസമയം ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവരും വൈകാതെ സരിതയുടെ പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്‌കാര്‍ കണ്ണെത്തും ദൂരത്ത്... നഷ്ടമാകുന്നത് ആര്‍ക്ക്  (8 hours ago)

വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്  (8 hours ago)

ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ ശ്വേതയുടെ പരാതികള്‍  (8 hours ago)

എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി  (8 hours ago)

സൗദി വനിതകൾക്ക് 17 തൊഴിലിടങ്ങളില്‍ വിലക്കേർപ്പെടുത്തി സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം  (9 hours ago)

അമൃതാനന്ദമയിയുടെ പ്രസംഗം പാല്‍പ്പായസം കോളാമ്പിയില്‍ ഒഴിച്ചപോലെ; അമൃതാനന്ദമയിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്  (9 hours ago)

കേന്ദ്രസര്‍ക്കാര്‍ നേതാജിയെ ദേശീയ നേതാവായി പോലും കാണുന്നില്ലെന്ന് മമതാ ബാനര്‍ജി  (9 hours ago)

പ്രി​യ​ങ്ക​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രിക്കും; പ്രി​യ​ങ്ക ഗാ​ന്ധി​യെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ  (10 hours ago)

ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം. മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി; പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (11 hours ago)

റഷ്യയിൽ ഇന്ധനം കൈമാറുന്നതിനിടെ രണ്ടു കപ്പലുകൾക്ക് തീപിടിച്ചു; 14 പേർ മരിച്ചു; അപകടത്തിൽപ്പെട്ട കപ്പലുകളിൽ ഇന്ത്യക്കാരും  (11 hours ago)

ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ല്‍ ഏറ്റുമുട്ടൽ; മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു  (11 hours ago)

ഡൽഹിയിൽ ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെ പലയിടത്തും കനത്ത മഴ തുടരുന്നു; മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റി; വെള്ളക്കെട്ട് കാരണം ദൂരക്കാഴ്ച്ച കുറയുന്നു; വരും ദിവസ  (12 hours ago)

'വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്' ; പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപ  (12 hours ago)

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നിരീശ്വരൻ മികച്ച നോവൽ  (12 hours ago)

തലസ്ഥാനത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; ഗ്രീന്‍ പ്രോട്ടോക്കോളുമായി ജില്ലാ ഭരണകൂടം  (12 hours ago)

Malayali Vartha Recommends