രണ്ടു കാറുകളിലായെത്തിയ സംഘം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താന്‍ ശ്രമം; ബി ജെ പി, സംസ്ഥാന വൈസ് പ്രസിഡണ്ടും സംഘവും അറസ്റ്റില്‍
രണ്ടു കാറികളിലായെത്തിയ സംഘം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താന്‍ ശ്രമം ബി ജെ പി, സംസ്ഥാന വൈസ് പ്രസിഡണ്ടും സംഘവും അറസ്റ്റില്‍. ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടടക്കമുള്ള സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധസൂചകമായി നാമജപങ്ങള് ഉച്ചരിച്ചു കൊണ്ടാണ് സംഘം എത്തിയത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി എം വേലായുധനടക്കമുള്ള സംഘത്തെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha