മണിക്കൂറുകൾ നീണ്ട ക്രൂരബലാത്സംഗം; ഉപദ്രവം തുടർന്നതോടെ മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ചാടി; 23കാരിയെ കണ്ടെത്തിയത് ചോരയില്‍ കുളിച്ച് പൂര്‍ണമായും നഗ്‌നയായ നിലയിൽ

മണിക്കൂറുകൾ നീണ്ട ക്രൂരബലാത്സംഗം തടയാൻ യുവതി മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു മനുഷ്യ മനഃസാക്ഷിയെ നടുക്കിയ രംഗങ്ങൾ അരങ്ങേറിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 23കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമാല്‍ സൈനി (24), ലോകേഷ് സൈനി(19) എന്നിവരാണ് പിടിയിലായത്.
നേപ്പാള്‍ സ്വദേശിനിയായ 23 വയസുകാരിയാണ് ജയ്പൂര്‍ മുഹാനയിലെ കെട്ടിടത്തില്‍വച്ച് കൂട്ടബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാവിലെ വരെ രണ്ടു പ്രതികളും യുവതിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഉപദ്രവം തുടര്‍ന്നതോടെ രക്ഷപ്പെടാന്‍ വേണ്ടിയാണ് യുവതി മൂന്നുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്.
ചോരയില്‍ കുളിച്ച് പൂര്‍ണമായും നഗ്‌നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























