Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇരുമുടിക്കെട്ടിലുണ്ടായിരുന്നത് സാനിറ്ററി നാപ്കിൻ അല്ല; ശബരിമലയില്‍ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു: വിവാദങ്ങൾക്ക് മറുപടിയുമായി രഹന ഫാത്തിമ വീണ്ടും...

22 OCTOBER 2018 01:39 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം അംഗീകരിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതിഷേധങ്ങൾ കത്തുമ്പോൾ ശബരിമല കയറാന്‍ വന്ന രഹ്‌ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ ഉണ്ടായിരുന്നത് സാനിറ്ററി നാപ്കിനാണോ എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. രഹന ഫാത്തിമയും, മാധ്യമ പ്രവർത്തക കവിതയും യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുവകകള്‍ ഉണ്ടെന്നും ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചിരുന്നു.

രഹ്‌നയ്‌ക്ക് കെട്ടുനിറച്ചുകൊടുത്ത ഗുരുസ്വാമി ആരാണെന്ന് പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടില്‍ എന്താണെന്ന് രഹ്‌നയോട് ചോദിച്ചതിന് മറുപടിയൊന്നും ഇല്ലാത്തതിലും സംശയമുണര്‍ത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തില്‍ അവരെത്തിയത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്നും സംരക്ഷണ സമിതി ആരോപിച്ചതിന് പിന്നാലെ ഈ വാദങ്ങള്‍ തെറ്റാണെന്ന് പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് രഹന ഫാത്തിമ.

പ്രതിഷേധത്തെതുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങുമ്പോൾ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു എന്ന് രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിിരുന്നു അവര്‍. ബസില്‍ വച്ചു തന്നെ ഇരുമുടിക്കെട്ട് പൊലീസുകാര്‍ പരിശോധിച്ചിരുന്നു എന്നും രഹ്ന പറഞ്ഞു.

പൊലീസിന്റെ കുഴപ്പം കൊണ്ടല്ല ശബരിമലയില്‍ എത്താന്‍ സാധിക്കാത്തത്. പൊലീസ് എല്ലാവിധ സഹായങ്ങളും നല്‍കി. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് അതിരൂക്ഷമായിരുന്നു. കുട്ടികളെപ്പോലും നിലത്ത് കിടത്തിയാണ് അവര്‍ സമരം നടത്തിയത്. സ്ഥിതി ഗുരുതരമായപ്പോള്‍ തിരിച്ചു പോരുകയായിരുന്നെന്നും രഹ്ന വ്യക്തമാക്കി.

കവിതെയെ നേരിട്ട് പരിചയമില്ല. ഗണപതി കോവിലില്‍ എത്തിയപ്പോള്‍ മാത്രമാണ് കവിതയെ പരിചയപ്പെടുന്നത്. കെ.സുരേന്ദ്രനെ നേരിട്ട് അറിയില്ലെന്നും ആരുടെയും യാതൊരു വിധ സഹായങ്ങളും ഇല്ലാതെയാണ് മലകയറാന്‍ എത്തിയതെന്നും രഹ്ന കൂട്ടിചേര്‍ത്തു. സ്ത്രീകള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ പുലികളി അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നും അത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും രഹ്ന ഫാത്തിമ തുറന്നടിച്ചു. താന്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്നും പമ്ബമുതല്‍ സന്നിധാനം വരെ പുണ്യാഹം തളിച്ച്‌ ശുദ്ധീകരിക്കുമെന്നും ഉള്ള തന്ത്രിയുടെ പ്രതികരണത്തിനെതിരെ കേസ് കൊടുക്കുമെന്നും രഹ്ന വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends