Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

പിതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം: ഏഴു വയസ്സുകാരന് മാനസിക പീഡനമേറ്റെന്ന പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

22 OCTOBER 2018 02:07 PM IST
മലയാളി വാര്‍ത്ത

ബൈക്കിലെത്തി മാല മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഏഴു വയസ്സുകാരന് മാനസിക പീഡനമനുഭവിച്ചെന്ന പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു. കണ്ണൂര്‍ കലക്ടേറ്റില്‍ നടക്കുന്ന സിറ്റിംഗിലാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനായ ഏഴു വയസ്സുകാരന്റെയും മാതാപിതാക്കളുടെയും മൊഴിയാണ് കമ്മീഷന്‍ രേഖപ്പെടുത്തിയത്.

കതിരൂര്‍ പുല്യോട്ട് റജിനാസില്‍ വൈദ്യര്‍കണ്ടി താജുദ്ദീനെ ചക്കരക്കല്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി 54 ദിവസം ജയിലിലടച്ചെന്ന സംഭവത്തിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത. ഗള്‍ഫില്‍ ജോലി നോക്കുന്ന താജുദ്ദീന്‍ മകളുടെ കല്യാണ ആവശ്യത്തിന് നാട്ടിലെത്തിയതായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് താജുദ്ദീനെ ബൈക്കിലെത്തി സ്ത്രീയുടെ സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്തത്. ഏഴു വയസ്സുകാരാനയ മകനോടൊപ്പം വരികയായിരുന്ന താജുദ്ദീനെ പോലീസ് വീടിന് സമീപം വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബലാമായി പിടിച്ചു കൊണ്ട് പോവുകയായിരുന്നു.

പിതാവിനെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പിലേക്ക് കൊണ്ട് പോകുന്നത് കണ്ട് മകന്‍ വാവിട്ട് നിലവിളിച്ചിരുന്നു. കുട്ടിയെ പോലീസ് പിടിച്ചു മാറ്റിയ ശേഷമാണ് താജുദ്ദീനെ കസ്റ്റഡിയിലെടുത്ത് കൊണ്ട് പോയിരുന്നത്. തുടര്‍ന്ന് റിമന്‍ഡിലായ താജുദ്ദീന്‍ 54 ദിവസം ജയില്‍ വാസം അനുഷ്ഠിച്ചു. ഏറെ നിയമ പോരാട്ടം നടത്തിയ ശേഷം ഹൈക്കോടതിയില്‍ നിന്നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നത.് സംഭവം വിവാദമായതിനെ തുടര്‍ന്ന് താജുദ്ദീന്റെ ഭാര്യയും മക്കളും തലശ്ശേരിയില്‍ വാര്‍ത്താ സമ്മേളനം നടത്തി താജുദ്ദീന്റെ നിരപരാധിത്വം വിളിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മോഷണം നടന്ന പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് തെളിവ് ശേഖരിച്ച പോലീസ് പ്രതി താജുദ്ദീന്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. ജൂലായ് 5ന് ഉച്ചക്ക് വെള്ളച്ചാലില്‍ വെച്ച് വടക്കുമ്പാട് സ്വദേശിനി രാഖിയുടെ മാല കഴുത്തില്‍ നിന്ന് പിടിച്ച് പറിച്ചു കൊണ്ടുപോയെന്ന് പരാതിയിലായിരുന്നു താജുദ്ദീനെ പിടികൂടിയിരുന്നത്.

സംഭവം ഏറെ വിവാദമായതോടെ കൊണ്ടോട്ടി എം.എല്‍.എ പി.വി ഇബ്രാഹിം സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വ്ഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഈ അന്വേഷണത്തിലാണ് താജുദ്ദീന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പോലീസ് കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനിടയിലാണ് താന്‍ അനുവദിച്ച മാനസിക പീഡനം ചൂണ്ടിക്കാട്ടി മകന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്. പിതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലടച്ചതോടെ മകന്‍ സ്‌കൂളില്‍ പോയിരുന്നില്ല. അധ്യാപകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പിന്നീട് സ്‌കൂളുില്‍ പോയ കുട്ടിയെ കള്ളന്റെ മകന്‍ എന്ന് വിളിച്ച് കൂട്ടുകാര്‍ അപമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠനം പൂര്‍ണ്ണമായും നിര്‍ത്തുകയായിരുന്നു.

ബാലാവകാശ കമ്മീഷന്‍ പരാതിക്കാരന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം വരും ദിവസങ്ങളില്‍ താജുദ്ദീനെ അറസ്റ്റ് ചെയ്ത പോലീസുകാരുടെ മൊഴി രേഖപ്പെടുത്തു. ചക്കരക്കല്‍ പ്രിന്‍സിപ്പള്‍ എസ്.ഐയായിരുന്ന ബിജുവാണ് താജുദ്ദീനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നത്. 20 വര്‍ഷമായി ഖത്തറില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തി വരികയാണ് താജുദ്ദീന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (6 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (6 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (6 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (6 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (7 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (7 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (7 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (7 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (8 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (8 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (8 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (9 hours ago)

Malayali Vartha Recommends