രാഹുൽ സമരത്തിനിറങ്ങിയത് ഭക്തരുടെ പണം അടിച്ചുമാറ്റാൻ; അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് സാരി നൽകണമെന്ന് അഭ്യർത്ഥിച്ച് പ്രമുഖ വസ്ത്രശാലയിൽ നിന്ന് 36000 രൂപ വിലവരുന്ന വിവാഹസാരി സൗജന്യമായി വാങ്ങി സ്വന്തം വീട്ടില്‍ കൊണ്ടുപോയി പഴയ സാരി പെൺകുട്ടിക്ക് നൽകിയ ചരിത്രമാണ് രാഹുൽ ഈശ്വറിനുള്ളത് - ശബരിമല വിഷയത്തില്‍ രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തോക്ക് സ്വാമി

രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വാമി ഹിമവല്‍ ഭദ്രാനന്ദ(തോക്ക് സ്വാമി) രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുൽ ഈശ്വറിനെതിരെ തോക്ക് സ്വാമി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശബരിമല പോലൊരു പുണ്യ കേന്ദ്രത്തിന്റെ പേരില്‍ സമരം നടത്താനോ പ്രതിഷേധിക്കാനോ രാഹുല്‍ ഈശ്വറിന് യോഗ്യതയില്ല. രാഹുല്‍ സമരത്തിനിറങ്ങിയത് ഭക്തരില്‍ നിന്നും വന്‍ സാമ്ബത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ചാണെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.
തിരുവനന്തപുരം ചിത്രാ പുവര്‍ ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് വിവാഹ സാരി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വറും മാതാവും തിരുവനന്തപുരത്തെ പ്രമുഖമായ ഒരു വസ്ത്രാലയത്തില്‍ പോയി 36000 രൂപ വിലവരുന്ന വിവാഹസാരി സൗജന്യമായി വാങ്ങിയതായും എന്നാല്‍ ഈ സാരി പെണ്‍കുട്ടിക്ക് നല്‍കാതെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പകരം പഴയ ഒരു സാരി എടുത്ത് ഈ പെണ്‍കുട്ടിക്ക് വിവാഹത്തിന് നല്‍കി തട്ടിപ്പ് നടത്തിയ വ്യക്തിയാണ് രാഹുല്‍ ഈശ്വറെന്ന അതീവ ഗുരുതര ആരോപണമാണ് ഹിമവല്‍ ഭദ്രാനന്ദ ഉയര്‍ത്തിയിരിക്കുന്നത്.
ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കിടക്കുന്ന രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ സ്വയം രക്ഷക്കായി പലരുടേയും കാല് പിടിക്കുകയാണെന്നും രാഹുല്‍ ഈശ്വറിന്റെ പ്രേരണയില്‍ അക്രമം നടത്തി അകത്തായ മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു ഇടപെടല്‍ നടത്തിക്കാനോ അവരെ ജാമ്യത്തിലിറക്കുന്നതിലോ രാഹുലിനും ഭാര്യക്കും താല്‍പര്യമില്ലെന്നും തോക്ക് സ്വാമി ആരോപിച്ചു. വിശ്വാസികളെ ഇളക്കിവിട്ട് ശബരിമലയെ ഒരു കലാപ ഭൂമിയാക്കുന്നതിനോട് താല്‍പര്യമില്ലാത്തതിനാലാണ് ശബരിമലയിലേക്ക് താന്‍ പോകാതിരിക്കുന്നതെന്നും തോക്ക് സ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha
























