ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് മന്ത്രി എ.കെ. ബാലന്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് മന്ത്രി എ.കെ. ബാലന്‍. വിധി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ദേവസ്വംബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയിലുള്ള വസ്തുതാപരമായ പിഴവ് ചൂണ്ടിക്കാണിക്കാന്‍ സാധിച്ചാല്‍ മാത്രമാണ് പുനഃപരിശോധനാ ഹര്‍ജിയില്‍ എന്തെങ്കിലും സാധ്യതയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തില്‍ നിയമനിര്‍മാണം നടത്താനാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























