Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ട്രാക്ടര്‍ വിളിച്ച്‌ വരുത്തി നിന്ന നില്‍പ്പില്‍ പവിത്രമായ മണ്ണില്‍ നിന്നും ഒളിച്ച്‌ കടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല; ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച്‌ മാധ്യമപ്രവർത്തകന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

22 OCTOBER 2018 05:07 PM IST
മലയാളി വാര്‍ത്ത

പോലീസിന്റെ രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാധ്യമങ്ങളെല്ലാം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മലയിറങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെ ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച്‌ വ്യക്തമാക്കി ന്യൂസ് 18 മലയാളം റിപ്പോര്‍ട്ടറായ സനോജ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

സനോജ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സന്നിധാനത്ത് നിന്ന് ഞങ്ങള്‍ മല ഇറങ്ങിയത് വേദനയോടെയാണ്.

പവിത്രമായ മണ്ണില്‍ നിന്നും ഒളിച്ച്‌ കടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇന്നലെ രാത്രിയില്‍ പമ്ബയില്‍ ട്രാക്ടര്‍ വിളിച്ച്‌ വരുത്തി നിന്ന നില്‍പ്പില്‍ ഞങ്ങള്‍ മലയിറങ്ങി. അയ്യപ്പഭക്തരുടെ വേഷയത്തില്‍ 3000-ല്‍ അധികം അളുകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസമായി സന്നിധാനത്ത് ഉള്ളത്. പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്. ജനം ടി.വി ഒഴികെ മറ്റ് മാധ്യമങ്ങള്‍ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്.

രഹന ഫാത്തിമ്മയുടെ സന്നിധാന പ്രവേശനത്തെ ഞങ്ങള്‍ ന്യായികരിക്കുന്നില്ല. പക്ഷേ അവരുടെ ഇരുമുടി കെട്ടില്‍ നാപ്ക്കിന്‍ ആയിരിന്നുവെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. കാരണം നാപ്ക്കിന്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെ. മറ്റൊരു വാര്‍ത്ത 13 സ്ത്രീകള്‍ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു.അങ്ങനെ ഒരു അറിയിപ്പ് പൊലിസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാര്‍ത്തയായി നല്‍കുവാന്‍ കഴിയുക. ഇന്നലത്തെ പ്രചരണം EP.ജയരാജന്റെ സഹോദരിയുടെ മകള്‍ മലയ്ക്ക് വരുന്നെന്നായിരുന്നു.

ഇത്തരത്തില്‍ കള്ള പ്രചരണങ്ങളുടെ മല വെള്ള പാച്ചിലാണ് കുറച്ച്‌ ദിവസമായി. ഒരു ചാനലിലും, നവ മാധ്യമങ്ങളിലും പ്രചരിച്ച്‌ കൊണ്ടിരുന്നത്.കഴിഞ്ഞ ദിവസം ലതയെന്ന 53 കാരി തെലുങ്കാനയില്‍ നിന്നും സന്നിധാനത്ത് എത്തിയപ്പോള്‍ അവരെ നടപ്പന്തലില്‍ തടഞ്ഞു.പ്രതിഷേധക്കാരില്‍ ആരോ ഒരാള്‍ ഇവര്‍ക്ക് 50 വയസ്സില്ലെന്ന് അറിയിച്ചു.പിന്നെ എല്ലാരും കൂടി മുദ്രവാക്യം വിളിക്കള്‍ പോലെയുള്ള നാമജപവുമായി അവര്‍ക്ക് നേരെ ചീറിപാഞ്ഞു.ഈ സമയം ഞങ്ങള്‍ 200 മീറ്റര്‍ മാറി സന്നിധാനത്തായിരുന്നു. വലിയ ബഹളം കേട്ടാണ് ഞങ്ങള്‍ ഇവിടേയ്ക്ക് ഓടി എത്തിയത്.തടഞ്ഞ് വെച്ച സ്ത്രീയുടെ രേഖ പരിശോധിച്ചപ്പോള്‍ വയസ്സ് 53. ഭയന്ന് വിറച്ച ആ ഭക്ത പോലീസ് അകമ്ബടിയോടെ നിറകണ്ണുമായിട്ടാണ് ദര്‍ശനം നടത്തിയത്.

ഇന്നലെ 47 ക്കാരിയായ തെലുങ്കാ സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം.അവര്‍ക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി.ഉടന്‍ തന്നെ ആമ്ബുലന്‍സില്‍ പമ്ബയിലേക്ക് കൊണ്ടുപോയി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുമ്ബോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് പ്രതിഷേധക്കാര്‍. അവര്‍ ഞങ്ങളുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തു. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ കൈയ്യേറ്റ ശ്രമം. അപ്പോള്‍ അവരെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വരുന്ന ഞങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നും മാറി നിന്നാണ് യഥാര്‍ത്ഥ വസ്തുത പറയേണ്ടി വന്നത്.

ഇതിന്റെയെല്ലാം പേരില്‍ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാര്‍ കണ്ടിരുന്നത്.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്ബോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാന്‍ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കൈയ്യ് കാര്യം ചെയ്യണമെന്ന നിലയില്‍ ഇവരുടെ വാട്‌സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്. ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചത്.

പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി.ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാന്‍ തീരുമാനിക്കുക ആയിരുന്നു. അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാര്‍ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായിട്ടാണ്.

സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യങ്ങളെ കൈകാര്യം ചെയ്യാനായിരിന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പൊലിസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം ആഴിച്ച്‌ വിടാന്നുമായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങള്‍ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends