Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആചാരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇനിയും കരയും; പാളിപ്പോയ സര്‍ക്കാര്‍ നീക്കങ്ങളില്‍ വിശ്വാസികള്‍ കരുത്താര്‍ജ്ജിച്ചു ; നാളെ കടകംപള്ളിയും, മുഖ്യമന്ത്രിയും സര്‍ക്കാരും കരയേണ്ടി വരുമെന്ന് വിശ്വാസികള്‍

22 OCTOBER 2018 05:09 PM IST
മലയാളി വാര്‍ത്ത

അണപൊട്ടിയ വിശ്വാസികളുടെ രോഷത്തിനു മുന്നില്‍ ഒരു വേള ഭയന്നുപോയ സര്‍ക്കാര്‍, മുഖം രക്ഷിക്കാനുള്ള അവസാന പൂഴിക്കടകന് തയ്യാറെടുക്കുന്നു. ശബരിമല വിശ്വാസികളുടെ പുണ്യസ്ഥലമാണ്. പൂങ്കാവനത്തിനു പുറത്ത് നടന്ന പോലീസ് നടപടിയും തുടര്‍ന്ന് രഹനാ ഫാത്തിമയെപ്പോലെ കളങ്കിതകളെ നൂറുകണക്കിന് പോലീസിന്റെ സുരക്ഷിതവലയില്‍ സന്നിധാനത്തെത്തിക്കാനുള്ള ശ്രമവുമൊക്കെ വിശ്വാസികള്‍ തകര്‍ത്തു.

പാളിപ്പോയ സര്‍ക്കാര്‍ നീക്കങ്ങളില്‍ വിശ്വാസികള്‍ കരുത്താര്‍ജ്ജിച്ചു. നിരോധനാജ്ഞ കണക്കിലെടുക്കാതെ ആയിരക്കണക്കിനാളുകള്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തിലേക്കൊഴുകി. ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടപ്പന്തല്‍വരെയെത്തി രണ്ടു യുവതികള്‍. അവിടെ ഭഗവാനവരെ തളച്ചു. ആ കുറ്റബോധം തിരുനടയില്‍ നിന്ന് ഇന്ന് ശ്രീജിത് കരഞ്ഞുതീര്‍ത്തു. നാളെ കടകംപള്ളിയും, മുഖ്യമന്ത്രിയും സര്‍ക്കാരും കരയേണ്ടി വരുമെന്ന് വിശ്വാസികള്‍. സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുകയാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ വിശ്വാസിയായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനു മുന്നില്‍ സ്വന്തം നിലപാട് ഉറപ്പിച്ചു പറയാന്‍ പത്മകുമാറിന് കഴിഞ്ഞില്ല. ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള പാര്‍ട്ടി മെമ്പര്‍മാരും പത്മകുമാറിന്റെ നിയന്ത്രണത്തിനപ്പുറമായിരുന്നു. ഒടുവില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി അപഹാസ്യനായി.

കടകംപള്ളിയുടെ നിലപാടുകളും മാറിമറിഞ്ഞു. പാര്‍ട്ടിയിലോ, സര്‍ക്കാരിലോ, ശബരിമല വിഷയത്തില്‍ വേണ്ടത്ര ഏകോമനമില്ലായിരുന്നു. ഏതു വിധേനയും യുവതികളെ സന്നിധാനത്തെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പൊളിഞ്ഞതോടെ വിശ്വാസികള്‍ വീണ്ടും അയ്യപ്പകോപം ചര്‍ച്ചയാക്കുകയാണ്. ഇന്ന് ശ്രീജിത് അയ്യപ്പനുമുന്നില്‍ കരഞ്ഞു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇനിയും കരയുമെന്ന് കെ. സുരേന്ദ്രന്‍ പറയുന്നു.

വിമർശനങ്ങൾ ശരവേഗത്തിൽ തന്നെ പിണറായി സർക്കാരിന് നേരെ ആഞ്ഞു തറക്കുകയാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശബരിമല ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഐ.പി.സി സെക്ഷന്‍ 43 അനുസരിച്ച് പൊലീസ് വേഷം, ചിഹ്നങ്ങള്‍, ആയുധം, ഷീല്‍ഡ് എന്നിവ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല എന്നിരിക്കെ ഐ.ജി ശ്രീജിത് നിയമം ലംഘിച്ചെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ശബരിമലയിലെ യുവതീപ്രവേശന കാര്യത്തിൽ മുൻവിധിയില്ലാതെ സർക്കാർ ചർച്ചയ്ക്കു തയ്യാറാകണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണിയുടെ വാദം. പിണറായി സർക്കാർ അധികാരമേറ്റ ശേഷം എത്രയോ വിധികൾ വന്നു, പക്ഷേ ശബരിമലയുടെ കാര്യത്തിൽ മാത്രം എന്തിനാണു മിന്നൽ വേഗമെന്ന് ആന്റണി ചോദിച്ചു.

യുവതീ പ്രവേശന വിഷയം കേരളം ഏത് നിമിഷവും സംഘർഷഭൂമിയായി മാറുമെന്ന ഭയത്തിലാണ് ജനങ്ങളെന്നും ഈ അവസ്‌ഥ സൃഷ്‌ടിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രിസഭയിലെ മൂന്ന് പ്രമുഖർക്കാണെന്നും പി.സി.ജോർജ് എംഎൽഎ. ആഞ്ഞടിച്ചിരുന്നു.

ആചാരലംഘനം നടത്താനുള്ള അവസരം ഒരുക്കിക്കൊടുത്ത് ശബരിമലയെ സംഘർഷഭൂമിയാക്കി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെനന്നായിരുന്നു ബിജെപി മുൻ ദക്ഷിണ മേഖല സംഘടനാസെക്രട്ടറി പി.പി. മുകുന്ദന്റെ ആരോപണം.

ശബരിമല നട തുറന്നതിനു ശേഷമുള്ള സർക്കാരിന്റെ നടപടികൾ വിശ്വാസത്തെ തകർക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളാണെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ എംഎൽ‍എ പറഞ്ഞു.

മാർക്‌സിസ്റ്റ് ഭക്തർ ശബരിമല കീഴടക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി ചാവേറുകളെ സന്നിധാനത്ത് വിന്യസിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബിജെപി വക്താവ് എം.എസ്.കുമാർ പറഞ്ഞു. നിരീശ്വരവാദികളായ ആളുകളെ ഇറക്കി ശബരിമല പൂങ്കാവനത്തെ തകർക്കാൻ ശ്രമിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശക്തമായി നേരിടുമെനന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ വാക്കുകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends