പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യണം; ഭരണ സിരാകേന്ദ്രത്തിന് മുമ്പിൽ സരിതയുടെ അനിശ്ചിതകാല സമരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങി സോളാർ സരിത.
2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കിയതെന്നും, ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനമെന്നും സരിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഔദ്യോഗികവസതിയിൽ വച്ചാണ് പീഡനം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും.
പിതൃതുല്യനായ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് സരിത പോലീസിന് നൽകിയ പരാതിയിൽ ആവർത്തിക്കുന്നത്. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ളിഫ് ഹൗസില്‍ വച്ചാണ്. തോമസ് കുരുവിളയും, ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റിയതായും, ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ ചെയ്തത്. പാരിതോഷികമായാണ് ലൈംഗികത സ്വീകരിച്ചതെന്നും സരിത പരാതിയിൽ പറയുന്നു.
സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച, യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സരിതയുടെ ബലാത്സംഗ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സരിത ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ നല്‍കിയ പീഡനപരാതിയിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.ശബരിമല വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് സരിത എസ് നായര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
https://www.facebook.com/Malayalivartha
























