Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയിലെ പതിനെട്ട് പടികളില്‍ ഒന്നാമത്തെ പടി തിരിച്ചിട്ടിരിക്കുകയാണെന്ന വിവാദ വെളിപ്പെടുത്തലുമായി ഐക്യമലയരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി.കെ സജീവ്, ശബരിമലയിലെ പൂജാരിമാരുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യത്തെ പേര് കരിമല അരയന്‍ എന്നാണ് 

22 OCTOBER 2018 04:39 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ പതിനെട്ട് പടികളില്‍ ഒന്നാമത്തെ പടി തിരിച്ചിട്ടിരിക്കുകയാണെന്ന വിവാദ വെളിപ്പെടുത്തലുമായി ഐക്യമലയരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി.കെ സജീവ് രംഗത്തെത്തി. സംശയമുള്ളവര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയെ കൊണ്ട് പരിശോധന നടത്തണം. അതില്‍ കരിമല അരയന്‍ വക എന്ന് കൊത്തിവച്ചിരിക്കുന്നത് കാണാമെന്നും സജീവ് വ്യക്തമാക്കി. ശബരിമല അയ്യപ്പ സന്നിധിയിലെ പൂജാരിമാരുടെ പട്ടിക പരിശോധിക്കണം. ആദ്യത്തെ പേര് കരിമല അരയന്‍ എന്നാണെന്ന് കാണാം. പുരാവസ്തു രേഖകളില്‍ ഇതുണ്ട്. രണ്ടാമത്തെ പേര് താളനാനി അരയന്‍ എന്നും മൂന്നാമത്തെയാള്‍ കോര്‍മന്‍ എന്നുമാണ്. ഞങ്ങളുടെ കാര്‍ണവന്‍മാരെ 1902ല്‍ താഴമണ്‍മഠം അധികൃതര്‍ ജാതിയുടെ പേരില്‍ പുറത്താക്കിയ ശേഷം കയ്യേറിയതാണെന്നും സജീവ് പറഞ്ഞു. 

ശബരിമലയില്‍ നിന്ന് 28 കിലോമീറ്റര്‍ ഉള്‍വനത്തില്‍ പൊകക്കുത്തിപ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ പതിനെട്ട് പടികള്‍ കൊത്തിവച്ചിരിക്കുന്നത് ഇപ്പോഴും കാണാം. ആധുനിക രീതിയിലുള്ള കല്ലറകള്‍ അവിടെ കാണാം. സാമുവല്‍ മാറ്ററിന്റെ പുസ്തകത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അവിടെ തമസിച്ചിരുന്ന മലഅരയന്‍മാരെ ഇറക്കിവിട്ട ശേഷം ക്ഷേത്രം കയ്യേറിയതാണ്. ഞങ്ങളെ പിതാക്കന്‍മാരുടെ ആത്മാക്കളുടെ വേദനയാണ് ഇന്ന് അവിടെ നടക്കുന്ന അനിഷ്ഠസംഭവങ്ങളെന്നും സജീവ് പറഞ്ഞു.

ജാതിയുടെ പേരിലാണ് ഞങ്ങളുടെ പിതാക്കന്‍മാരെ അധികാരമുള്ളവര്‍ ആട്ടിപ്പായിച്ചത്. നിലയ്ക്കല്‍ മഹാദേവക്ഷേത്രവും ഐക്യമലയരയ വിഭാഗത്തിന്റേതായിരുന്നു. ആ ക്ഷേത്രത്തിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഇപ്പോഴും രണ്ട് ചിത്രങ്ങള്‍ കിടപ്പുണ്ട്. 13ാം നൂറ്റാണ്ടില്‍ വരച്ച ചിത്രങ്ങളാണവ. അത്തരത്തിലുള്ള ഒരു ചിത്രം കഴിഞ്ഞ പ്രളയകാലത്ത് ആറന്‍മുളയില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തന്ത്രി രാജീവര് പറഞ്ഞത് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് കത്തിച്ചിരുന്നത് മലഅരയന്‍മാരായിരുന്നു എന്നതിന് തെളിവില്ലെന്നാണ്, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ അങ്ങനെ പറയരുത്. 116 വര്‍ഷം മുമ്പ് തന്ത്രി കുടുംബമായിരുന്നോ മകരജ്യോതി കത്തിച്ചിരുന്നത്, അതിന് തെളിവുണ്ടോ എന്നും സജീവ് ചോദിക്കുന്നു. കാനനവാസനായ അയ്യപ്പനെ ആരാധിച്ചിരുന്ന കാനനവാസികള്‍ക്കുള്ള അധാകാരം പുന:സ്ഥാപിച്ച് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാതൃഭൂമി ചാനലിലെ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പരിപാടിയിലാണ് സജീവ് ഇക്കാര്യം വ്യക്തമാക്കിയത്. 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends