ശബരിമല കയറാൻ ശ്രമിച്ച യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്‍കി; ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരന്‍

ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ശ്രീജിത്ത് പോലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്ന് മുരളീധരന്‍ ആരോപിച്ചു.
ശബരിമല സന്ദര്‍ശനത്തിന് എത്തിയ എറണാകുളം സ്വദേശിനി രഹ്ന ഫാത്തിമ, തെലങ്കാന സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത എന്നിവര്‍ക്ക് ശ്രീജിത്ത് പോലീസ് യൂണിഫോം നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ പോലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാ കവചവുമാണ് നല്‍കിയതെന്നും ചട്ടലംഘനമില്ലെന്നും ഐ.ജി വ്യക്തമാക്കിയിരുന്നു.
യുവതികള്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ കവചം നല്‍കിയത്. രണ്ട് പേരെയും സുരക്ഷിതമായി വീട് വരെ എത്തിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























