ശബരിമല യുവതി പ്രവേശനം നടത്താന്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും നടത്തിയ ശ്രമം വിഫലമായതിനെ തുടര്‍ന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുന്ന ദേവസ്വംബോര്‍ഡും പ്രസിഡന്റ് വടികൊടുത്ത് അടിവാങ്ങുകയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ശബരിമല യുവതി പ്രവേശനം നടത്താന്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും നടത്തിയ ശ്രമം വിഫലമായതിനെ തുടര്‍ന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുന്ന ദേവസ്വംബോര്‍ഡും പ്രസിഡന്റും വടികൊടുത്ത് അടിവാങ്ങുകയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി ആവശ്യപ്പെടാതെ ഇങ്ങിനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വംബോര്‍ഡിന് അധികാരമില്ല. അതിനാല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിന് നിയമത്തിന്റെ പരിരക്ഷയും കിട്ടില്ല. ഈ വസ്തുതകള്‍ അറിഞ്ഞു കൊണ്ടോ, അറിയാത്തത് കൊണ്ടോ ആണ്് ദേവസ്വംബോര്‍ഡ് ആളുകളെ പറ്റിക്കാന്‍ ഈ നമ്പര്‍ ഇറക്കുന്നത്. ബോര്‍ഡിന്റെ വക്കീലായ മനുഅഭിഷേക് സിംഗുമായി ആലോചിച്ച ശേഷം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്.
അയ്യപ്പസേവാസംഘം ഉള്‍പ്പെടെ 19 പേര്‍ ശബരിമല കേസില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്. ഇതിലെല്ലാം ദേവസ്വം ബോര്‍ഡ് കക്ഷിയായതിനാലാണ് റിവ്യൂ നല്‍കാത്തതെന്നും ബോര്‍ഡ് വാദിക്കുന്നു. എന്നാല്‍ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ കാളീശ്വരംരാജ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍മാറിയെങ്കിലും കഴിഞ്ഞ ദേവസ്വംബോര്‍ഡ് സ്വീകരിച്ച നിലപാട് തന്നെയാണ് ഇടത് സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡും സ്വീകരിച്ചത്. എന്നാല്‍ വിധി വന്ന ശേഷം റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിച്ചു.
പിന്നീടാണ് പന്തളം കൊട്ടാരം അധികൃതരെയും തന്ത്രി കുടുംബത്തെയും ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അന്ന് തന്നെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് പന്തളം കൊട്ടാരം അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ബോര്‍ഡ് വഴങ്ങിയില്ല. മഹാനവമിക്ക് കോടതി അടയ്ക്കുന്നതിലാല്‍ 19ന് ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാമെന്നും അറിയിച്ചു. 19 ചേര്‍ന്ന യോഗത്തിലും റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ തയ്യാറായില്ല, പകരം ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് സമര്‍്പപിക്കാനാണ് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























