Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

മദ്യം നല്‍കാത്തതിന് സുഹൃത്തിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

04 NOVEMBER 2018 08:08 AM IST
മലയാളി വാര്‍ത്ത

മദ്യം നല്‍കാത്തതിന് സുഹൃത്തിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസര്‍ഗോഡ്് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കമ്പല്ലൂര്‍ അമ്പലം കോളനിയില്‍ താമസിക്കുന്ന ആക്രി കച്ചവടക്കാരന്‍ സതീശനെ (55) കൊലപ്പെടുത്തിയ കേസിലെ പ്രതി വയനാട് സുല്‍ത്താന്‍ബത്തേരി കുപ്പാട് കൊച്ചുകുടിയില്‍ കെ ഡി സോമനെ (61)യാണ് കോടതി ശിക്ഷിച്ചത്.

2016 ഏപ്രില്‍ 19ന് രാത്രി കമ്പല്ലൂര്‍ ബസ് വെയിറ്റിംഗ് ഷെഡിനടുത്ത് വെച്ചാണ് ദാരുണമായ കൊല നടന്നത്. കമ്പല്ലൂരിലെ കുഴല്‍ക്കിണര്‍ നിര്‍മ്മാണ കരാറുകാരന്‍ എം ജെ സോമന്റെ കീഴിലെ പണിക്കാരായിരുന്നു ഇരുവരും. സംഭവ ദിവസം നേരത്തേ ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ബസ് സ്‌റ്റോപ്പില്‍ വെച്ച് മദ്യപിക്കുകയായിരുന്ന സതീശനോട് സോമന്‍ മദ്യം ആവശ്യപ്പെട്ടു.

എന്നാല്‍ മദ്യം കുറവായതിനാല്‍ ഇയാള്‍ കൊടുത്തില്ല. പിന്നീട് പണം ആവശ്യപ്പെട്ടെങ്കിലും അതും നല്‍കിയില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് തൊട്ടടുത്ത കൈയ്ായലയില്‍ നിന്നും പൊളിച്ചെടുത്ത കല്ലെടുത്ത് സോമന്‍ സതീശന്റെ തലക്കിട്ട് കൊലപ്പെടുത്തിയത്.ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നും നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലെ മോഹനന്‍, ശ്രീനിവാസന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ ചെന്നുനോക്കിയപ്പോഴാണ് മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം വികൃതമായ മൃതദേഹം കണ്ടത്. മുഖം തിരിച്ചറിയാന്‍ പ്രയാസമായിരുന്നുവെങ്കിലും ശരീരപ്രകൃതിയും സതീശന്‍ ധരിച്ച വസ്ത്രങ്ങളുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.
ദൃക്‌സാക്ഷികള്‍ ആരും ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ കോര്‍ത്തിണക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതാണ് പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനായത്. സംഭവ ദിവസം സോമനും, സതീശനും, ദാമോദരന്‍ എന്നയാളും കൂടി ഓട്ടോറിക്ഷ ഇറങ്ങിവരുന്നത് കമ്പല്ലൂരില്‍ കട നടത്തുന്ന പ്രവീണ്‍രാജ് കണ്ടിരുന്നു. പ്രവീണിന്റെ കടയില്‍ നിന്നും ചെറുനാരങ്ങ, കര്‍പ്പൂരം, ചന്ദനത്തിരി, ചെറുപഴം തുടങ്ങിയവ സതീശന്‍ വാങ്ങിയിരുന്നു. ഇയാള്‍ കടയടച്ച് പോകുമ്പോള്‍ സതീശനും സോമനും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നതും കണ്ടതായി പ്രവീണ്‍രാജ് മൊഴി നല്‍കി. സാക്ഷികളുടെയെല്ലാം മൊഴി പ്രതിക്ക് എതിരായതാണ് സോമന്‍ ശിക്ഷിക്കപ്പെടാന്‍ ഇടയായത്‌ 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (24 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (32 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (35 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (1 hour ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (1 hour ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (1 hour ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (2 hours ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (2 hours ago)

Malayali Vartha Recommends