കേരളം ചുട്ടുപ്പൊള്ളും.. വൻ ജാഗ്രത നിർദ്ദേശം

വരുന്ന ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടും. മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ. മാർച്ച് 23 വരെ വിവിധ ജില്ലകൾക്ക് കർശന നിർദ്ദേശവും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് 21 മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 21 മുതൽ 23 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഓരോ ദിവസവും താപനില കൂടി വരുന്ന സാഹചര്യത്തിൽ കാലാവസ്ഥ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പകൽ മാത്രമല്ല രാത്രിയും ചൂടിന് കുറവ് ഇല്ല. പല മേഖലകളിലും ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് ശമനം ആകുന്നില്ല. ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടുമെന്ന് തന്നെയാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായി മുന്നോട്ട് പോകുന്നതിന് നമ്മൾ എല്ലാവരും ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
വേനലിലാണ് സൂര്യാഘാതവും നിർജ്ജലീകരണവും ഒക്കെ ഉണ്ടാവുക. ഇത് ഒന്ന് ശ്രദ്ധിച്ചാൽ നമ്മുക്ക് തടയാൻ കഴിയും. വേനലിൽ എല്ലാവരും നന്നായി വെള്ളം കുടിക്കുന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് നിർജ്ജലീകരണം തടയാൻ സാധിക്കും. രണ്ടു മുതൽ മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കാം. മധുരമുള്ളതോ , സോഡ പോലുള്ള പാനീയങ്ങളോ കുടിക്കുന്നത് ഒഴുവാക്കുന്നതാണ് നല്ലത്.
നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ വേനലിൽ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ധരിക്കുന്നത് ഉത്തമമാണ്. രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കണം. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha



























