'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!

'മമ്മൂക്കാ..നോമിനേഷൻ കൊടുക്കുകയാണ് കേട്ടോ.. തിരഞ്ഞെടുപ്പ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വീഡിയോ കോൾ. പിന്നാലെ മട്ടാഞ്ചേരി മാഫിയ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ വിജയിപ്പിക്കുക എന്ന ഒരു അടയാളം. പാലക്കാട്ടെ ജനങ്ങൾ വോട്ട് കുത്തുമ്പോൾ ആലോചിക്കാൻ ഒരുപാടുണ്ട്. ഷാഫി പറമ്പിലും രാഹുൽമാങ്കൂട്ടത്തിലുമെല്ലാം ഇടം പിടിച്ച തട്ടകത്തിൽ പിഷാരടിയെകൊണ്ട് എന്ത്ചെയ്യാൻ സാധിക്കുമെന്ന് ചോദിക്കുന്നവർക്ക് മുമ്പിലേക്കാണ് മമ്മൂക്കയെ ഇറക്കി ഇത്തരം പ്രവർത്തനങ്ങൾ .
ഞാൻ സിനിമകാരനായല്ല മറിച്ച് രമേഷ് പിഷാരടിയെന്ന കോൺഗ്രസുകാരനായി മാത്രമാണ് കളത്തിലേക്ക് ഇറങ്ങുന്നതെന്ന് പറഞ്ഞെങ്കിലും സ്ഥാനാർത്ഥി നിർണയമുണ്ടായി അന്ന് മുതൽ കാണുന്നത് ഈ സെലിബ്രറ്റി പബ്ളിസിറ്റിയെന്നൊരു ആക്ഷേപം നിലവിലുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രം 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‌ലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ആരാധകർ ഡീക്കോഡിങ്ങും ആരംഭിച്ചുകഴിഞ്ഞു. ഇതോട് കൂടെ കോൺസുകാരനായ പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ എന്നതാണ് പ്രധാന ചർച്ച.,
പോസ്റ്ററിൽ ഒരു ഭാഗത്ത് 'വിജയിപ്പിക്കുക' എന്ന രേഖപ്പെടുത്തി ഒരാളുടെ പോസ്റ്റർ പതിച്ചിരിക്കുന്നത് കാണാം. പിന്നെ പറയേണ്ടതില്ലല്ലോ പുകില്. ഈ പോസ്റ്ററിൽ കാണുന്നത് രമേഷ് പിഷാരടി ആണോ എന്നാണ് ഇപ്പോഴത്തെ പ്രധാന സോഷ്യൽ മീഡിയ ചർച്ച. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രമേഷ് പിഷാരടി. ഇതുകൂടി ചേർത്തുവച്ചാണ് ഇന്റർനെറ്റിലെ വിശകലനങ്ങൾ.
https://www.facebook.com/Malayalivartha



























