"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി

എന്റെ കുഞ്ഞു സുഹൃത്ത്.. ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം കൃഷ്ണകുമാറിന്റെ കൊച്ചുമകൻ നിയോം അശ്വിൻ എന്ന ഓമിയാണ്. ഇന്നലെ 7, ലോക് കല്യാൺ മാർഗിൽ വന്ന ഒരു യുവ സുഹൃത്തിനൊപ്പം,' എന്ന അടിക്കുറിപ്പോടെയാണ് മോദി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ വീണ്ടും കുഞ്ഞുങ്ങളോടുള്ള മോദിയുടെ സ്നേഹം ചർച്ചയായി. നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെച്ച ചിത്രമാണ് വൈറലായത്. "7 ലോക് കല്യാൺ മാർഗിൽ ഇന്നലെ എന്നെ കാണാനെത്തിയ കുഞ്ഞുസുഹൃത്തിനൊപ്പം," എന്ന ഹൃദ്യമായ കുറിപ്പോടെയാണ് മോദി ഓമിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
ലോകനേതാവിന്റെ സ്നേഹപ്രകടനത്തിന് മുന്നിൽ കൗതുകത്തോടെ ഇരിക്കുന്ന ഓമിയുടെ ചിത്രം നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. 100 മില്യൻ ഫോളോവേഴ്സുള്ള മോദിയുടെ അക്കൗണ്ടിൽ പ്രധാനമന്ത്രിയ്ക്ക് ഒപ്പം പ്രത്യക്ഷപ്പെട്ട കുട്ടി ആരെന്ന് കൗതുകത്തോടെ തിരക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ് എന്നിവരും പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കുടുംബം പ്രധാനമന്ത്രിക്കൊപ്പം ചിലവഴിച്ചു. ഇതിനിടയിൽ പകർത്തിയ ചിത്രങ്ങളാണിത്.
"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പേജിൽ ഇടംപിടിച്ച ഈ കുഞ്ഞാണ് യഥാർത്ഥ സെലിബ്രിറ്റി" എന്നാണ് ആരാധകർ കുറിക്കുന്നത്. അച്ഛൻ കൃഷ്ണകുമാറിന് ലഭിച്ച വലിയൊരു ആദരമായാണ് അഹാനയും ദിയയും ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം പ്രധാനമന്ത്രിയുടെ ഹൃദയം കവർന്നത് ഇരട്ടി മധുരമായി കാണുകയാണ് കൃഷ്ണകുമാർ കുടുംബം. തന്റെ ജീവിതത്തിലെ പ്രധാന സമയം എന്ന് പറഞ്ഞ് ദിയ കൃഷ്ണയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട്.
"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'ഫാൻ മൊമെന്റ്'! ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടൊപ്പം ചിലവഴിച്ച ആ ഒരു മണിക്കൂറിന്റെ സന്തോഷത്തിൽ നിന്നും ആരെങ്കിലും എന്നെ ഒന്ന് ഉണർത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിച്ചുപോവുകയാണ്. എനിക്കും എന്റെ കുടുംബത്തിനും ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണിന്ന്. ഇത് സാധ്യമാക്കിയ അച്ഛന് ഒരുപാട് നന്ദി!," എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദിയ കുറിച്ചത്.
https://www.facebook.com/Malayalivartha



























