Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു

22 MARCH 2026 01:15 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി. ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ അടിത്തറ മാന്തും എന്നതു മാത്രമല്ല യുഡിഎഫ് ജയിക്കാന്‍ പിണറായി വിജയന്റെ തെറിഭാഷയും തറപ്രയോഗങ്ങളും ഇടയാക്കുമെന്ന് മുന്‍പും കേരളം കണ്ടതാണ്. അഭിമാനം കളങ്കപ്പെട്ടപ്പോള്‍ മനസുനൊന്ത് സിപിഎം വിട്ട ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമായിരുന്നുവെന്നാണ് പിണറായിയുടെ തനിസ്വരൂപം പറഞ്ഞിരിക്കുന്നത്. സുധാകരനെപ്പോലെ പാര്‍ട്ടി വിട്ട കുഞ്ഞികൃഷ്ണനും പി ശശിയും ടികെ ഗോവിന്ദനുമൊക്കെ ചെറ്റത്തരം കാണിച്ചുവെന്നാണ് കാരണഭൂതം കല്‍പിച്ചിരിക്കുന്നത്. ഓരോരോ കാലത്ത് പിണറായി വിജയന്‍ നടത്തിയ നിലയും വിലയും കെട്ട പ്രയോഗങ്ങള്‍ കേരളം മറന്നിട്ടില്ല. കേട്ടാല്‍ അറയ്ക്കുന്നതും ചെവി പൊട്ടിപ്പോകുന്നതുമായ ആ പ്രയോഗങ്ങള്‍ ഒരിക്കല്‍കൂടി ഓര്‍ത്തുനോക്കാം.
നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍  ഈ വാക്കുകളൊക്കെ കേരളത്തിന്റെ സാസ്‌കാരിക ലോകത്തിന് സംഭാവനയായി നല്‍കിയത് ഇരട്ടച്ചങ്കന്‍ ഒരാളാണ്.
ഈ വാക്കുകള്‍ അദ്ദേഹം മലയാള സാഹിത്യസാംസ്‌കാരിക മേഖലയ്ക്ക് നല്‍കിയ കനത്ത സംഭാവനയാണ് എന്നൊക്കെ വിശ്വസിക്കുന്ന നിരവധി സഖാക്കളും ആരാധകരും കേരളത്തിലുണ്ടാകാം.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ  പിണറായി വിജയന്‍ കൊല്ലത്തു നടത്തിയ പരനാറി പ്രയോഗമാണ് അവിടെ എല്‍ഡിഎഫ്  സ്ഥാനാര്‍ഥിയായിരുന്ന എംഎ ബേബിയുടെ തോല്‍വിക്ക് കാരണമായത്. ജയം ഉറപ്പ് എന്ന് പാര്‍ട്ടിയും ബേബിയും കരുതിയ തെരഞ്ഞെടുപ്പില്‍ എംഎ ബേബി കൊല്ലത്ത് എട്ടു നിലയില്‍ പൊട്ടി. യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍.കെ.പ്രേമചന്ദ്രനെ പണിറായി വിജയന്‍  പരനാറി എന്നു വിശേഷിപ്പിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബിക്കു  തിരിച്ചടിയായത്.
എല്‍ഡിഎഫ്  മികച്ച രാഷ്ട്രീയപോരാട്ടം നടത്തി യ കൊല്ലം  മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ തറഭാഷ.  എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുകയും ചെയ്തു.  എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എതിര്‍ സ്ഥാനാര്‍ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുവരെ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ആര്‍എസ്പി സീറ്റു നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി യുഡിഎഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്.
പിണറായിയുടെ പരനാറി പ്രയോഗത്തില്‍ അമര്‍ഷം കൊണ്ട ജനങ്ങള്‍ ബേബിക്കെതിരെ തിരിഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ 37,649 വോട്ടുകള്‍ക്ക് ജയിച്ചു. കുണ്ടറ എംഎല്‍എയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന എം.എ. ബേബി നാണംകെട്ടു  പരാജയപ്പെട്ടു. എം.എ. ബേബിയുടെ പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലും പിണറായി വിജയന്‍ എന്‍കെ  പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയിരുന്നു. ഇതോടെ  സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്. മുന്‍പ്  നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബേബിയുടെ ഭൂരിപക്ഷം 14,793 വോട്ട് ആയിരുന്നു.
കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍ പോകുന്ന സ്ഥിതിയുണ്ടായി. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുണ്ടാക്കിയ എം.എ.ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മുതിര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് സിപിഎം മുന്‍ നേതാവ് ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി സുധാകരനെ കഴിഞ്ഞ പത്തു വര്‍ഷമായി സിപിഎം തഴഞ്ഞതും തുടരെ അപമാനിച്ചതുമൊന്നും പിണറായി വിഷയമാക്കിയില്ല. പാര്‍ട്ടിയുടെ അടിമയായി മാറി ആരോരും അറിയാതെ ഇല്ലാതാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ ഇക്കുറി യുഡിഎഫ് പിന്‍തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയാണ്.
തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരന്‍ കരുതുന്നതെന്നും പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണന്നും പിണറായി അവകാശപ്പെട്ടു. ടേമും പ്രായപരിധിയുമൊന്നും മാനദണ്ഡമാക്കാതെ പാര്‍ട്ടിയും അധികാരവും വെട്ടിപ്പിടിച്ച പിണറായി എന്തുകൊണ്ട് സുധാകരന് കഴിഞ്ഞ തവണ സീറ്റ് നിക്ഷേധിച്ചും എന്നതില്‍ വിശദീകരണം നല്‍കിയില്ല.
 നോക്കിയാല്‍ ജി.സുധാകരന്‍ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വഞ്ചനയ്ക്ക് ഇതില്‍പരം വിശേഷണമില്ലെന്നും  പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചുവെന്നും  ഗൂഢാലോചന നടത്തി കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിത്  എത്ര വലിയ പാതകമാണെന്നും പിണറായി വിജയന്‍ പറയുന്നു. കേരളത്തിലെ ആരാധ്യനായിരുന്ന ബിഷപ്പിനെ അഭിവന്ദ്യനെന്ന് വിളിച്ച് അപമാനിച്ചതും ഇതേ പിണറായിതന്നെയാണ്. മാതൃഭൂമി പത്രാധിപരെ എടാ ഗോപാലകൃഷ്ണാ നിന്നെ തീര്‍ത്തുകളയുമെന്ന് അലറി ഭീഷണിപ്പെടുത്തിയതും ഇതേ ഇരട്ടച്ചങ്കന്‍തന്നെയാണ്.
പാര്‍ട്ടി വിട്ടുപോയ ടിപി ചന്ദ്രശേഖരനെ നിരവധി വേദികളില്‍ കുലംകുത്തി എന്നും പിണറായി അധിക്ഷേപിച്ചു. ടിപി ചന്ദ്രശേഖരനെ സിപിഎം ഗുണ്ടകള്‍ 51 വെട്ടിനു അരുംകൊല ചെയ്ത ശേഷവും ടിപിയെ കുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ചപ്പോള്‍ കേരളം ലജ്ജിച്ചു. പാര്‍ട്ടി വിട്ടുപോയവരെ ചെറ്റകളെന്നും നാറികളെന്നും തെണ്ടികളും വിളിക്കാന്‍ മടിക്കാത്ത പിണറായിയുടെ നിലയും വിലയും കെട്ട വാക്കുകളായിരിക്കും ഇത്തവണ എല്‍ഡിഎഫ് പതനത്തിന് വഴിയൊരുക്കുകയെന്നതില്‍ സംശയം വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (7 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (15 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (18 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (44 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (44 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (51 minutes ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (59 minutes ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (1 hour ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (1 hour ago)

Malayali Vartha Recommends