സന്നിധാനത്ത് സംഘർഷാവസ്ഥ; ദർശനത്തിന് എത്തിയ സ്ത്രീയ്ക്ക് 50 വയസ് ഇല്ലെന്ന് സംശയം: പതിനെട്ടാം പടിക്ക് മുന്നോടിയായി പടിയില്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ ഒരുമിച്ച് കൂടി, ഭക്തയ്ക്ക് നേരെ പ്രതിഷേധവും, കയ്യേറ്റം ചെയ്യാൻ ശ്രമവും

ശബരിമല ദർശനത്തിന് യുവതി എത്തിയതിനെ തുടർന്ന് സന്നിധാനത്ത് സംഘർഷാവസ്ഥ. രണ്ട് സ്ത്രീകൾക്ക് നേരെയാണ് ഭക്തരുടെ പ്രതിഷേധം ഉയർന്നത്. സംഘർഷത്തിനിടെ മാധ്യമ പ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. അമ്പത് വയസില്‍ താഴെയുള്ള സ്ത്രീ ശബരിമല ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് സന്നിധാനത്ത് പ്രതിഷേധം തുടങ്ങിയത്. വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്. എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തൃശൂര്‍ സ്വദേശിയായ 52 വയസുള്ള ലളിതയാണ് ശബരിമലയിലേക്ക് എത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ആ സ്ത്രീയെ നടപ്പന്തലില്‍ നിന്ന് മാറ്റാനുള്ള ശ്രമം നടക്കവെയും പ്രതിഷേധം തുടരുകയാണ്. ദര്‍ശനത്തിനെത്തിയ സ്ത്രീ സന്നിധാനത്ത് എത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ ഒരുമിച്ച് കൂടിയത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.
ഇതിന് ശേഷം മറ്റൊരു സ്ത്രീ എത്തിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്. 50 വയസ്സില്‍ താഴെയാണ് പറയാമെന്ന് ചൊല്ലി സ്ത്രീക്ക് നേരെ സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. ഇരുമുടിക്കെട്ടില്ലാതെയാണ് ഇവർ ദർശനത്തിനെത്തിയത്. തൃശൂർ സ്വദേശിയായ സ്ത്രീയെ സന്നിധാനത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha


























