ശബരിമലസംഘര്‍ഷത്തില്‍ അതിക്രമം കാട്ടിയ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നു ഹൈക്കോടതി

ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനങ്ങളെടുക്കാനും സര്‍ക്കാരിന് അധികാരമില്ല. ക്രമസമാധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് ഇടപെടാം. എന്നാല്‍ ക്രമസമാധാനത്തിന്റെ പേരില്‍ ഭക്തരേയും മാധ്യമങ്ങളെയും ബുദ്ധിമുട്ടിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു. സംഘര്‍ഷം നടത്തിയവരെപ്പോലെ തന്നെയാണു സംഘര്‍ഷമുണ്ടാക്കിയ പോലീസുകാരും. അതിനാല്‍ ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നു കോടതി പറഞ്ഞു.
ശബരിമലയിലും സന്നിധാനത്തും നിയന്ത്രങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പോലീസിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്.
ഭക്തരെ ആക്രമിച്ചതിനും വാഹനങ്ങള്‍ തകര്‍ത്തതിനുമെതിരേ എന്തുകൊണ്ടു കേസെടുത്തില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകനോടു കോടതി ആരാഞ്ഞു. കുറ്റക്കാരായ പോലീസുകാരെ കണ്ടെത്താന്‍ ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കി. പമ്പയില്‍ മാധ്യമങ്ങളെ തടഞ്ഞത് എന്തിനെന്നു വ്യക്തമാക്കണമെന്നു സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. മാധ്യമങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാരിനു ഗുണം ചെയ്യുകയല്ലേയുള്ളൂവെന്നു ചൂണ്ടിക്കാട്ടിയ കോടതി, മാധ്യമങ്ങളെ തടഞ്ഞത് മറ്റെന്തെങ്കിലും നടപ്പാക്കാനാണോയെന്നു സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു.
ശബരിമലയില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനം വിലക്കിയാല്‍ മതസൗഹാര്‍ദം തകരുമെന്നു കോടതി വ്യക്തമാക്കി. അഹിന്ദുക്കളെ തടയണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും നിയമവശങ്ങള്‍ പരിശോധനയ്ക്കു വിധേമാക്കണമെന്നും കോടതി പറഞ്ഞു.
frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























