വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം; സ്ത്രീകൾ എത്തിയത് ഇരുമുടിക്കെട്ടില്ലാതെ

50 വയസില്‍ താഴെയുള്ള സ്ത്രീ ശബരിമല ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്ന് സന്നിധാനത്ത് പ്രതിഷേധം. വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്. എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ദര്‍ശനത്തിനെത്തിയ സ്ത്രീ സന്നിധാനത്ത് എത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ ഒരുമിച്ച് കൂടിയത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.
ഇതിന് ശേഷം ഒരു സ്ത്രീ എത്തിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്. പ്രായം സംബന്ധിച്ച വ്യക്തത വരുത്താതെ സന്നിധാനത്ത് കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഭക്തർ. സ്ഥിതി ശാന്തമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇരുമുടിക്കെട്ടില്ലാതെയാണ് സ്ത്രീ ദര്‍ശനത്തിന് എത്തിയത്. ചോറൂണിനെത്തിയതാണെന്നാണ് ഇവര്‍ അറിയിച്ചത്. തിരിച്ചറിയല്‍ രേഖ പരിശോധിച്ചുവെന്നും സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്നും പൊലീസ് അറിയിച്ചതോടെ പ്രതിഷേധത്തിന് നേരിയ ശമനമുണ്ടായി.
https://www.facebook.com/Malayalivartha


























