ശബരിമലയ്ക്ക് ഇന്ന് ആശങ്കയുടെ പകല്‍... ചിത്തിര ആട്ടവിശേഷ നടതുറപ്പില്‍ പതിവില്ലാത്ത ഭക്തജനപ്രവാഹം.... സന്നിധാനത്ത് ആചാരലംഘനം ഒഴിവാക്കാന്‍ പോലീസിന്റെ മുന്‍കരുതല്‍, ആദ്യമായി വനിതാ പോലീസ് സംഘവും സന്നിധാനത്ത് .... രാത്രി പത്തിന് നട അടയ്ക്കും

ശബരിമല ചിത്തിര ആട്ടവിശേഷ നടതുറപ്പില്‍ ആദ്യമായി പതിവില്ലാത്ത ഭക്തജനപ്രവാഹം. സന്നിധാനത്ത് ഇന്നുവരെയില്ലാത്ത വന്‍ പോലീസ് സന്നാഹം. ആദ്യമായി വനിതാ പോലീസ് സംഘവും . ചിത്തിര ആട്ടവിശേഷ നടതുറപ്പില്‍ പതിവില്ലാത്ത ഭക്തജനപ്രവാഹം.
ശബരീശ ദര്‍ശനത്തിനായി യുവതികളടക്കം രണ്ടു കുടുംബങ്ങള്‍ പമ്പയിലെത്തിയതിന്റെ പ്രകമ്പനം സോപാനം വരെയെത്തി. ആചാരലംഘനം നടന്നാല്‍ നടയടയ്ക്കുമെന്നു തുലാമാസ പൂജയ്ക്കിടെ മുന്നറിയിപ്പു നല്‍കിയ തന്ത്രിക്കു പുറത്തുനിന്നു നിര്‍ദേശങ്ങളെത്തുന്നതു തടയാനായി മുറിക്കു മുന്നില്‍ മൊബൈല്‍ ഫോണ്‍ ജാമര്‍ സ്ഥാപിച്ചു. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ സന്നിധാനത്തെ ലോഡ്ജുകള്‍ അടച്ചുപൂട്ടി. ശബരിമലയ്ക്ക് ഇന്ന് ആശങ്കയുടെ പകല്‍. ബി.ജെ.പി. അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തെച്ചൊല്ലി രാഷ്ട്രീയപ്പോര് തുടരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് അഞ്ചിനു നട തുറന്നത്. അമ്പതു വയസ് കഴിഞ്ഞ പതിനഞ്ചോളം വനിതാ പോലീസുകാരെ രാവിലെ തന്നെ സന്നിധാനത്ത് എത്തിച്ചിരുന്നു; ആചാരലംഘനം ഒഴിവാക്കാന്‍ പോലീസിന്റെ മുന്‍കരുതല്‍ യുവതികളെത്തുന്നപക്ഷം പ്രതിഷേധത്തിനു മുന്‍നിരയില്‍ നില്‍ക്കാന്‍ ബി.ജെ.പി. നേതാക്കളായ കെ. സുരേന്ദ്രനും വി.വി. രാജേഷും സന്നിധാനത്ത് എത്തിയിരുന്നു. പമ്പ വഴിയെത്തിയാല്‍ പോലീസ് തടയുമെന്നു ഭയന്ന് എരുമേലിയില്‍നിന്നു രാത്രിയില്‍ വനപാതയിലൂടെയായിരുന്നു വരവ്.
ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കുമെന്ന നിലപാട് ഇന്നലെ രാവിലെ കൂടിക്കാഴ്ചയ്‌ക്കെത്തിയ ഐ.ജി: എം.ആര്‍. അജിത് കുമാറിനോടു തന്ത്രി കണ്ഠര് രാജീവര് ആവര്‍ത്തിച്ചെന്നാണു വിവരം. തന്ത്രിയെയും മേല്‍ശാന്തിയെയും കാണാന്‍ മാധ്യമങ്ങള്‍ക്കു വിലക്കുണ്ടെന്നും വാര്‍ത്ത പരന്നു. തന്ത്രിയുടെ മുറിക്കു മുന്നില്‍ മൊബൈല്‍ ജാമറും സ്ഥാപിച്ചു.
തുലാമാസ പൂജയ്ക്കിടെ 11 യുവതികള്‍ ദര്‍ശനത്തിനു വിഫലശ്രമം നടത്തിയതിനു പിന്നാലെ, ഇന്നലെ വൈകിട്ട് ആറോടെ ഒരു യുവതി കുടുംബസമേതം ദര്‍ശനത്തിനു പോലീസിന്റെ സംരക്ഷണം തേടി. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി അഞ്ജു (32)വാണ് ഭര്‍ത്താവ് അഭിലാഷിനും രണ്ടു മക്കള്‍ക്കുമൊപ്പം പമ്പയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിയത്. വിശ്വാസികളുടെ പ്രതിഷേധവും തുടങ്ങി. ഇവരുടെ പശ്ചാത്തലം അന്വേഷിക്കുന്നതിനൊപ്പം, സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനും പോലീസ് ശ്രമിച്ചു
കനത്ത സുരക്ഷ ഒരുക്കേണ്ടതിനാല്‍ രാത്രിയില്‍ മലകയറാന്‍ അനുമതി നല്‍കിയില്ല. മടങ്ങാന്‍ തയാറാണെന്ന് അഞ്ജു അറിയിച്ചെങ്കിലും അഭിലാഷ് വഴങ്ങിയിട്ടില്ല. ഇവരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു മാറ്റി. അതിനു മുമ്പ്, തൃശൂര്‍ സ്വദേശി വിജേഷ് തന്റെ മകളുടെ ചോറൂണ് ചടങ്ങ് നടത്താനെത്തി. എഴു സ്ത്രീകളടങ്ങുന്ന പത്തൊമ്പതംഗ സംഘത്തിലെ മൂന്നുപേര്‍ യുവതികളായിരുന്നു. ബസിറങ്ങി ത്രിവേണിയിലൂടെ വന്ന ഇവരെ ഭക്തര്‍ തടഞ്ഞു. പോലീസ് സുരക്ഷയൊരുക്കി. സന്നിധാനത്തേക്കു പോകില്ലെന്ന് യുവതികള്‍ പറഞ്ഞെങ്കിലും പ്രതിഷേധം തുടര്‍ന്നു. ഇന്നു രാവിലെ കുഞ്ഞിനു സന്നിധാനത്തു ചോറുകൊടുക്കുമെന്നു വിജേഷ് പറഞ്ഞു.
സംഘത്തിലെ യുവതികള്‍ പമ്പയിലെ ഗസ്റ്റ്ഹൗസില്‍ താമസിക്കും. ഇന്നു രാത്രി പത്തിനു നടയടയ്ക്കും. ലോഡ്ജ് മുറികള്‍ അടച്ചിരുന്നതിനാല്‍ താമസിക്കാനിടമില്ലാതെ തീര്‍ഥാടകര്‍ ബുദ്ധിമുട്ടി. വയോധികര്‍ക്കു പോലും രാത്രി നടപ്പന്തലില്‍ കഴിയേണ്ടിവന്നു.
"
https://www.facebook.com/Malayalivartha


























