പോലീസ് മൈക്കിലൂടെ സന്നിധാനത്ത് നിര്‍ദ്ദേശം നല്‍കുന്നത് വത്സന്‍ തില്ലങ്കേരി

സന്നിധാനം അക്ഷരാര്‍ത്ഥത്തില്‍ ആര്‍ എസ്എസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ആര്‍എസ്എസിന്റെ പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ഭക്തന്മാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുമ്പോള്‍ മൈക്കു പിടിച്ചു കൊടുക്കുന്നത് കേരള പോലീസ്. പോലീസിലെ ഉന്നതോദ്യോഗസ്ഥരാണ് തില്ലങ്കേരിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നിരോധനാജ്ഞ ഉള്‍പ്പെടെയുളഅള പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളെ അവഗണിച്ചാണ് ആര്‍എസ്എസ് നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി മുതല്‍ ഇതാണ് സന്നിധാനത്തിലെ കാഴ്ച. ആര്‍എസ്എസ് വോളന്റിയര്‍മാര്‍ പമ്പ മുതല്‍ സന്നിധാനം വരെ ചിട്ടയായി നിലയുറപ്പിച്ചിരിക്കുന്നു. സന്നിധാനത്തില്‍ ഒരു വിധ ആചാര ലംഘനവും നടക്കില്ലെന്ന് വത്സന്‍ തില്ലങ്കേരി അനൗണ്‍സ് ചെയ്യുന്നതും പോലീസിന്റെ മൈക്കിലൂടെ തന്നെ. അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് ഇവിടെ കാര്യങ്ങള്‍. ആര്‍എസ്എസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കുന്നു.
ആചാര ലംഘനം നടത്താന്‍ നമ്മളൊരെയും അനുവദിക്കില്ല. പ്രായപരിധിയിലുള്ളവര്‍ വന്നാല്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കണം. അല്ലാതെ ആരെയും നമ്മള്‍ അനുവദിക്കില്ല. അതിനുള്ള സംവിധാനങ്ങള്‍ നമ്മളൊരുക്കിയിട്ടുണ്ട്. അതിനു നമ്മളെ പോലീസ് സഹായിക്കും. പമ്പ മുതല്‍ നമ്മുടെ വോളന്റിയര്‍മാര്‍ ഉണ്ട്. അടിയന്തര ഘട്ടങ്ങളില്‍ എല്ലാവരെയും വിളിക്കാം. അപ്പോള്‍ എല്ലാവരും എത്തണം. എല്ലാ അറേഞ്ച് മെന്റ്‌സും നമ്മള്‍ ചെയ്തിട്ടുണ്ട്.
വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിലേക്ക്
പത്തു മിനിറ്റിനകം മുഴുവന്‍ ആളുകളെയും താഴേക്ക് ഇറക്കുന്നതാണെന്ന് വത്സന്‍ തില്ലങ്കേരി . നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാരായിട്ടാണ് . ആവര്‍ത്തിച്ച് പറയുകയാണ് .ഇവിടെ ചില ആളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പം ഉണ്ടാകണമെണ് ഉദ്ദേശിച്ച് വന്നിട്ടുണ്ട് .അവരുടെ കുതന്ത്രത്തില്‍ വീണുപോകാന്‍ പാടില്ല . നമ്മള്‍ സമാധാനപരമായി ശാന്തമായി ദര്‍ശനം നടത്തണം . ദര്‍ശനം നടത്താന്‍ പ്രായ പരിധിക്കു പുറത്തുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സഹായങ്ങളും ചെയ്തു നല്‍കണം . പ്രായ പരിധിക്കുള്ളില്‍ വരുന്ന ആളുകള്‍ വരുകയാണെങ്കില്‍ അവരെ തടയാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ട് .ആചാരം ലംഘനം ഇവിടെ നടക്കില്ല .അതിനു ഇവിടെ പോലീസും വോളന്റിയര്‍മാരും ഉണ്ട് .ഇങ്ങനെ വരുന്നവരെ തടയാനായി പമ്പ മുതല്‍ അതിനുള്ള സംവിധാനങ്ങള്‍ ഉള്ളതിനാല്‍ അത് കടന്നിട്ടു ആര്‍ക്കും തന്നെ ഇവിടെ വരാന്‍ പറ്റില്ല . നമ്മള്‍ വെറുതെ ആവശ്യമില്ലാതെ വികാരഭരിതരാവേണ്ട കാര്യമില്ലെന്നു അദ്ദേഹം പറഞ്ഞു . ചില ആളുകള്‍ ഇവിടെ ഉള്ള സമാധാനപരമായ അന്തരീക്ഷം തകര്‍ക്കണം , ശബരിമല ഒരു കലാപ കേന്ദ്രം ആക്കണം എന്ന് പ്രചാരണം നടത്തുന്നവര്‍ അങ്ങനെ എന്തെങ്കിലുമൊക്കെയുള്ള പ്രശ്‌നം സൃഷ്ടിക്കണമെന്നു ആഗ്രഹമുണ്ട് .അവരുടെ കെണിയില്‍ വീഴാനാണോ ഉദ്ദേശിക്കുന്നത് ? അല്ല എന്നുണ്ടെങ്കില്‍ നമ്മള്‍ എല്ലാരും സ്വയം വോളന്റിയര്‍മാരായി നിന്ന് മറ്റുള്ളവര്‍ക്ക്് കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കി വളരെ ശാന്തമായ രീതിയില്‍ ഹരിവരാസനം പാടി എല്ലാവരും നട ഇറങ്ങുന്നതുവരെ വളരെ ശാന്തമായി രീതിയില്‍ പോകാന്‍ സാധിക്കണം.
പ്രശ്‌നമായുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളില്‍ നമ്മളാരും വീണുപോകാന്‍ പാടില്ലെന്നും വളരെ ശാന്തമായിയിരിക്കാനും നോക്കണം .നിലവില്‍ ഇവിടെ ആചാര ലംഘനം തടയാനുള്ള സംവിധാനം ഉണ്ട് .അതുകൊണ്ട് തന്നെ ആരും അതില്‍ ഇടപ്പടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി ആവശ്യമുണ്ടെങ്കില്‍ മാത്രം ഇടപെടാനുള്ള അവസരം ഉണ്ടാക്കി നല്‍കുന്നതാണ്.
"
https://www.facebook.com/Malayalivartha


























