ദർശനത്തിന് എത്തിയ തൃശൂർ സ്വദേശി ലളിതയെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; കേസെടുത്തത് ലളിത നൽകിയ പരാതിയെത്തുടർന്ന്...

അമ്പത് വയസില്‍ താഴെയുള്ള സ്ത്രീ ശബരിമല ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്. ലളിത പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ്. തൃശൂര്‍ സ്വദേശി ലളിതക്കുനേരെ നടപ്പന്തലില്‍വച്ചാണ് പ്രതിഷേധമുയര്‍ന്നത്. മകന്‍റെ കുട്ടിയുടെ ചോറൂണിനാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു.
തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ലളിത ശ്രമിച്ചെങ്കിലും നല്‍കിയ രേഖ മാറിപ്പോയി. മകന്‍റെ ഭാര്യയുടെ തിരിച്ചറിയല്‍ രേഖ നല്‍കിയത് പ്രതിഷേധം കനക്കാന്‍ കാരണമായി. ഇവരെ പിന്തുടര്‍ന്നെത്തിയ ഭക്തര്‍ ഏറെനേരം വന്‍ പ്രതിഷേധവും രോഷവും ഉയര്‍ത്തി. ലളിതയ്ക്ക് അന്‍പതു വയസിനുമുകളില്‍ പ്രായയമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് ഭക്തര്‍തന്നെ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും ഉന്തുംതള്ളുമുണ്ടായി. ലളിതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ചറിയല്‍ രേഖ പരിശോധിച്ച പോലീസ് പ്രായം അന്‍പത്തിരണ്ടാണെന്ന് പ്രതിഷേധക്കാരെ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. പ്രായം ബോധ്യപ്പെട്ടതോടെ പ്രതിഷേധം തണുത്തു. ലളിതയ്ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഭക്തര്‍തന്നെ ഒരുക്കി.
https://www.facebook.com/Malayalivartha


























