Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മത്സരം വമ്പന്മാർ തമ്മിൽ; മലയാളം ദൃശ്യമാധ്യമരംഗത്ത് അട്ടിമറിമുന്നേറ്റവുമായി ജനം ടി.വി; ന്യൂസ് ചാനൽ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസും ജനം ടി.വിയും തമ്മിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം; മണ്ഡല തീർത്ഥാടനകാലത്ത് ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ജനം ടി.വി

15 NOVEMBER 2018 08:17 PM IST
മലയാളി വാര്‍ത്ത

മലയാളം ദൃശ്യമാധ്യമരംഗത്ത് അട്ടിമറിമുന്നേറ്റവുമായി ജനം ടി.വി.മലയാളം ന്യൂസ് ചാനൽ വിഭാഗത്തിൽ വീണ്ടും ജനം ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടമാത് എത്തി. ബാർക് റേറ്റിംഗിന്റെ 43-ാം ആഴ്ചയിലാണ് ജനം ആദ്യമായി രണ്ടാമത് എത്തിയത്. കഴിഞ്ഞ ആഴ്ച റേറ്റിങ് ഇടിഞ്ഞ് മൂന്നാം സ്ഥാനത്തും എത്തി. എന്നാൽ ശബരിമലയിലെ റിപ്പോർട്ടിങ് കരുത്തിൽ വീണ്ടും നേട്ടമുണ്ടാക്കുകയാണ് ജനം ടിവി. പോയിന്റിൽ ഏഷ്യനെറ്റ് ന്യൂസിന് വെല്ലുവിളിയാകുന്ന തരത്തിലാണ് മുന്നേറ്റം.

മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തിൽ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഇതാണ് ജനം ടിവി തകർത്തെറിയുന്നത്. പുതിയ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റുമായി ഇഞ്ചോടിഞ്ഞ് പോരാട്ടത്തിലാണ് ജനം ടിവി. ആട്ട ചിത്തിരയ്ക്ക് നട തുറന്നിരുന്ന ആഴ്ചയിലാണ് ജനത്തിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ വിശേഷങ്ങൾ അറിയാൻ വിശ്വാസികൾ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്ത് ചാനലുകൾ തമ്മിലെ മത്സരം അതിശക്തമാകാനാണ് സാധ്യത.

45-ാം ആഴ്ചയിലെ പോയിന്റ് അനുസരിച്ച് 149 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. അഞ്ച് പോയിന്റിന്റെ ഉയർച്ച. ജനം ടിവിക്കുള്ളത് 132 പോയിന്റ്. അതായത് ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം വെറും 17 പോയിന്റ്. അട്ട ചിത്തരി ആഘോഷ ആഴ്ചയിൽ 71 പോയിന്റ് നേട്ടമാണ് ജനം ടിവി ഉണ്ടാക്കിയത്. മൂന്നാമത് മനോരമയാണ്. 82 പോയിന്റ് മാത്രമാണ് അവർക്കുള്ളത്. ഉണ്ടായ നേട്ടം വെറും 3 പോയിന്റും. നാലാംസ്ഥാനത്തുള്ള മാതൃഭൂമിക്ക് 79 പോയിന്റാണുള്ളത്. എന്നാൽ 18 പോയിന്റിന്റെ നേട്ടം അവരുണ്ടാക്കുന്നു. അഞ്ചാമതുള്ള മീഡിയാ വണ്ണിന് കഴിഞ്ഞ ആഴ്ച രണ്ട് പോയിന്റ് താഴ്ചയുണ്ടായി. ന്യൂസ് 18 കേരളയും പീപ്പിളുമെല്ലാം റേറ്റിംഗിൽ ഏറെ പിന്നിലാണ്. കേരളാ വിഷനാണ് പീപ്പിളിന് പിന്നിലുള്ളത്. ന്യൂസ് 18 കേരളയ്ക്ക് 30ഉം പീപ്പിളിന് 26ഉം കേരളാ വിഷന് 8ഉം പോയിന്റാണുള്ളത്.

ബാർക്കിന്റെ വെബ് സൈറ്റിലും ആദ്യ അഞ്ച് സ്ഥാനക്കാരെ കുറിച്ചുള്ള വിശദീകരണമുണ്ട്. അവിടെ ഇപ്രഷനിലാണ് റേറ്റിങ്. 46632 പോയിന്റാണ് ഏഷ്യനെറ്റ് ന്യൂസിനുള്ളത്. ജനം ടിവിക്ക് 41317ഉം. മനോരമയ്ക്ക് 25771ഉം മാതൃഭൂമി ന്യൂസിന് 24857ഉം പോയിന്റ് മാത്രമാണുള്ളത്. മീഡിയാ വണിന് 10743ഉം. അതായത് ഇംപ്രഷൻസിനും വലിയ മാറ്റം ജനം ടിവിക്കുണ്ടാകുന്നു. ഏഷ്യാനെറ്റ് ന്യൂസല്ലാതെ ഒരു ചാനലും മലയാളത്തിൽ 40000 പോയിന്റെ ഇതുവരെ ആരും കടന്നിട്ടില്ല. അങ്ങനെ വലിയ മുന്നേറ്റം ചിത്തര ആട്ട റിപ്പോർട്ടിലും ജനം ടിവി നേടുകയാണ്.

അതായത് ശബരിമല കാലത്ത് വലിയ മുന്നേറ്റമാണ് ജനം ടിവിയുണ്ടാക്കുന്നത്. മണ്ഡല തീർത്ഥാടനകാലത്ത് വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം നമ്പർ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് പോയിന്റ് നിലയിൽ 50 പോയിന്റിന്റെ മേൽകോയ്മ ഏഷ്യാനെറ്റിന് നഷ്ടമാകുന്നത്.

ശത കോടികളുടെ നിക്ഷേപവുമായി പ്രേക്ഷക മനസ്സ് പിടിക്കാൻ ശ്രമിച്ച മനോരമയും മാതൃഭൂമിയും ന്യൂസ് 18പോലുള്ള വമ്പന്മാരാണ് അക്ഷരാർത്ഥത്തിൽ ഞെട്ടുന്നത്. ടി വി റേറ്റിഗിൽ 135 പോയിന്റിന് മുകളിൽ പോകാൻ മനോരമ ന്യൂസിനും മാതൃഭൂമിക്കും പോലും ഇനിയും ആയിട്ടില്ല. അതുകൊണ്ടാണ് ജനത്തിന്റേത് അപ്രതീക്ഷിത നേട്ടമെന്ന വിലയിരുത്തലെത്തുന്നത്.

കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഈ കീഴ് വഴക്കമാണ് വൻ കുതിച്ചു ചാട്ടവുമായി ജനം തെറ്റിക്കുന്നത്. മലയാളത്തിലെ വാർത്ത ഇടപെടലുകളിൽ ചാനലുകളെ മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമായി ശബരിമല സംഭവം മാറുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (6 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (7 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (15 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (17 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (19 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (22 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (23 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (30 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (39 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (51 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (59 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (2 hours ago)

Malayali Vartha Recommends