ഗൂഢ രാഷ്ട്രീയ നീക്കങ്ങളുമായി അമിത് ഷാ; ശബരിമലയില്‍ ഗൂഢ രാഷ്ട്രീയ നീക്കങ്ങളുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തിറങ്ങിയത്, അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമെന്ന് റിപ്പോർട്ട്

ശബരിമലയില്‍ ഗൂഢ രാഷ്ട്രീയ നീക്കങ്ങളുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തിറങ്ങിയത്, അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമെന്ന് റിപ്പോർട്ട് . ആർഎസ്എസിന്റെ പ്രാദേശികാസ്ഥാനമായ സംഘ്നികേതനിൽ രാത്രി ഒൻപത് മണിയോടെ എത്തിയ അദ്ദേഹം ആർഎസ്എസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായ സുരേഷ് ഭയ്യാജി ജോഷിയുമായി അര്‍ദ്ധരാത്രിയില്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ചനടത്തിയതായി ദേശീയ ദിനപത്രം ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അമിത് ഷായുടെ നിര്‍ദ്ദേശത്തില്‍ വിളിച്ചു ചേര്‍ത്ത യോഗം മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. ആര്‍എസ് എസിന്റെ പ്രമുഖനേതാക്കളും ബയ്യാജി ജോഷി, റാംലാല്‍ അടക്കമുള്ള പ്രമുഖരും യോഗത്തില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ ഷാ നേതാക്കളുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും ദ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറപ്പെടുന്നതിന് മുൻപ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി നേതാക്കളോട് ശബരിമല വിഷയത്തെ പാർട്ടിക്ക് പ്രയോജനമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ആവശ്യമായ തന്ത്രങ്ങൾ ആവശ്യപ്പെട്ടതായായി ഹിന്ദു റിപോർട്ട്ചെയ്യുന്നു. ശബരിമല പ്രതിഷേധങ്ങളെ ജന ശ്രദ്ധയിൽ സജീവമായി നിലനിർത്തണമെന്നും, പ്രസ്തുത വിഷയത്തോട് മറ്റൊരു രീതിയിൽ പ്രതികരിക്കാനാവശ്യമായ സാദ്ധ്യതകൾ കണ്ടെത്തണമെന്നും പാർട്ടിയോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചതായും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























