കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയിൽ ഉരുള്‍പൊട്ടൽ; രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ വട്ടവടയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തെ രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത് തീരങ്ങളില്‍ താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ ഗജ ചുഴലിക്കാറ്റ് വീശിയടിച്ചതോടെയാണ് കേരളത്തിന്‍റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടങ്ങിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടായി. ചില പ്രദേശങ്ങളില്‍ ശക്തികുറഞ്ഞ കാറ്റും വീശി.
https://www.facebook.com/Malayalivartha

























