തൃപ്തി ഹൈക്കോടതിയിലേക്ക്; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എന്ന് ചൂണ്ടിക്കാട്ടി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചു

തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എന്ന് ചൂണ്ടിക്കാട്ടി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയില്‍ ദർശനം നടത്തുന്നതിന് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടാണ് തൃപ്തി ഹൈക്കോടതിയെ സമീപിച്ചത്.
തൃപ്തി ദേശായി വിമാനത്താവളത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ വന്ന് നിറയുകയായിരുന്നു. പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി ദേശായി പുലര്‍ച്ചെ 4.40ന് കൊച്ചിയിലെത്തിയത്. പത്ത് മണിക്കൂറായി തൃപ്തി ദേശായി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ കഴിയുകയാണ്.
തൃപ്തി ശബരിമലയിലെത്തുന്നതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഉപരോധ സമരം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്ക് എതിരെയാണ് കേസ്.സമരങ്ങള്‍ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധം സമരം നടത്തിയതിനും തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























