കെഎസ്ആര്‍ടിസിയുമായി മല്‍സരിച്ചോടിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കയറി അതിക്രമം കാട്ടി

ബസുകളുടെ മല്‍സരയോട്ടത്തെ തുടര്‍ന്നു പിറവം– കൂത്താട്ടുകുളം റൂട്ടില്‍ സംഘര്‍ഷം. കെഎസ്ആര്‍ടിസി ബസിനെ പിന്തുടര്‍ന്ന് അമിതവേഗത്തിലെത്തിയ സ്വകാര്യബസ് മല്‍സരം മൂത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കയറ്റി ഇവിടെയുള്ള ബസുകള്‍ക്കു കുറുകെയിട്ടു.
ഇന്നലെ രാവിലെ പിറവത്തു നിന്ന് കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ജനറം ബസും ഇതേദിശയില്‍ മൂലമറ്റത്തിനു പോവുകയായിരുന്ന 'സോനു' എന്ന സ്വകാര്യബസും തമ്മിലുള്ള മല്‍സരയോട്ടമാണ് സംഘര്‍ഷത്തിലെത്തിയത്.
തിരുമാറാടി മുതലാണ് ഇരു ബസുകളും മല്‍സരയോട്ടം തുടങ്ങിയത്. ഒലിയപ്പുറം ഭാഗത്ത് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സൈഡ് കിട്ടാതെ സ്വകാര്യബസ് ഓടയില്‍ വീഴാനൊരുങ്ങി. ഇതോടെ സ്വകാര്യബസ് ജീവനക്കാര്‍ പ്രകോപിതരായി.
കെഎസ്ആര്‍ടിസി ബസുകള്‍ക്കു മാത്രം പ്രവേശനമുള്ള സ്റ്റാന്‍ഡില്‍ സ്വകാര്യബസ് ഒാടിച്ചു കയറ്റിയ ശേഷം സ്വകാര്യബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാമമംഗലം സ്വദേശി സജി ജേക്കബിനെ (49) ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























