സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍... കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍, ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്, രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍

കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശനിയാഴ്ച പുലര്‍ച്ചെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ മരക്കൂട്ടത്തുവച്ച് പോലീസ് തടഞ്ഞിരുന്നു. രാത്രി ഒന്പതോടെയാണു തടഞ്ഞത്. പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസുമായി മരക്കൂട്ടത്തു തര്‍ക്കമുണ്ടായി. ശബരിമലയിലെത്താതെ താന്‍ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് അഞ്ചു മണിക്കൂറിനുശേഷം പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സന്നിധാനത്തുനിന്ന് രാത്രിയില്‍ അയ്യപ്പഭക്തരെ മലയിറക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്നു ശശികല പ്രഖ്യാപിച്ചിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമിനെയും ശബരിമല ആചാര സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പൃഥ്വിപാലനെയും പന്പയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ സന്നിധാനത്തേക്ക് കടന്നുചെന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌നസാധ്യത കണക്കിലെടുത്താണ് പോലീസിന്റെ നടപടി.
"
https://www.facebook.com/Malayalivartha
























