കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന 16 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി

രേഖകളില്ലാതെ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 16 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി ഇരിട്ടി കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘംപിടികൂടി.
കണ്ണൂര്‍ കൊളവല്ലുര്‍ സ്വദ്ദേശി അഷറഫ്(42) ആണ് പിടിയിലായത്. പണം കടത്താന്‍ ഉപയോഗിച്ച ഇന്നോവക്കാറും എക്‌സൈസ് സംഘം കസ്റ്റഡില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ കൂട്ടുപുഴ ചെക്കപോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടയിലാണ് അനധികൃതമായി രേഖകളില്ലാതെ കേരളത്തിലേക്ക് കൂട്ടുപുഴഅതിര്‍ത്തി കടന്നു കൊണ്ടുവന്ന ഇന്ത്യന്‍ കറന്‍സി എക്‌സൈസ് സംഘംപിടികൂടിയത്. അഞ്ഞൂറ് രൂപയുടേയും രണ്ടായിരം രൂപയുടേയും നോട്ടുകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
അഞ്ഞൂറിന്റെ ആയിരത്തി ഒരുന്നൂറ്റി ഇരുപതും, രണ്ടായിരത്തിന്റെ അഞ്ഞൂറ്റി ഇരുപതും എണ്ണം നോട്ടുകളാണ് പിടികൂടിയത്. പണത്തോടൊപ്പം പിടികൂടിയ ഇന്നോവക്കാറും പ്രതിയേയും ഇരിട്ടി പോലീസിന് കൈമാറി.
https://www.facebook.com/Malayalivartha
























