കടുത്ത ഉപവാസത്തോടെ ശശികല ടീച്ചര്‍ റാന്നി പോലീസ് സ്റ്റേഷനില്‍... മടക്കം അയ്യപ്പനെ ദര്‍ശിച്ച് നെയ്യഭിഷേകം നടത്തിയിട്ട് മാത്രം; പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധത്തോടെ ഹൈന്ദവ സംഘടനകള്‍

ശബരിമല പ്രതിഷേധം മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്. ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശശികല ടീച്ചര്‍ പോലീസ് സ്‌റ്റേഷനില്‍ ഉപവാസ സമരം ആരംഭിച്ചു. നാമജപവുമായി നിരവധി ആളുകളാണ് പോലീസ് സ്‌റ്റേഷന് പുറത്തു തടിച്ചു കൂടുന്നത്. ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്ന ഭക്തരെ അയ്യപ്പനെന്നും, മാളികപ്പുറമെന്നും വിളിച്ചിരുന്ന കേരളത്തിലാണ് ഇന്ന് അവര്‍ വേട്ടയാടപ്പെടുന്നത്.
സ്വന്തം ആചാരങ്ങള്‍ സംരക്ഷിക്കാനായി തെരുവിലേക്കിറങ്ങേണ്ടി വന്ന ജനങ്ങളെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പൊലീസ്. എന്നാല്‍ പൊലീസിന്റെ ഇത്തരം നടപടികളില്‍ താന്‍ ഭയപ്പെടില്ലെന്നും,മടക്കം ശബരിമലയില്‍ ദര്‍ശനം നടത്തി,അയ്യനു നെയ്യഭിഷേകം നടത്തിയിട്ട് മാത്രമാകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ശരണം വിളിയോടെയായിരുന്നു ശശികല ടീച്ചര്‍ റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിയത്. ആക്ടിവിസ്റ്റ് രഹന ഫാത്തിമ അടക്കമുള്ളവരെ ഏതു വിധേനയും ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ചവരാണ് ഇന്ന് ഇരുമുടിക്കെട്ടുമായി മല കയറാന്‍ എത്തുന്നവരെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുന്നതെന്നും ശശികല ടീച്ചര്‍ അരോപിച്ചു.
"
https://www.facebook.com/Malayalivartha
























