Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

കുട്ടികളുടെ ഭാവിയെക്കരുതി...ക്രമവിരുദ്ധമായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളില്‍ പഠനം തുടരാമെന്ന് സുപ്രീം കോടതി

15 NOVEMBER 2014 11:45 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സര്‍ക്കാര്‍ ക്രമവിരുദ്ധമായി പ്ലസ് ടു അനുവദിച്ചതിന്റെ പിന്‍ബലത്തില്‍ പ്രവേശനം നടത്തിയ പത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാമെന്നും അദ്ധ്യയനവര്‍ഷം നഷ്ടപ്പെടുത്താതെ അവരെ പരീക്ഷ എഴുതിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ അനുവദിച്ചതില്‍ 285 ബാച്ചുകള്‍ ഹൈക്കോടതി റദ്ദാക്കുന്നതിന് മുന്‍പ് പ്രവേശനം നടത്തുകയും പിന്നീട് കോടതി റദ്ദാക്കുകയും ചെയ്ത പത്ത് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കുട്ടികളുടെ ഭാവിയെക്കരുതിയാണ് വിധിയെന്നും അധികബാച്ച് അനുവദിക്കുന്നതായി കണക്കാക്കേണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഈ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ ശമ്പളം മാനേജ്‌മെന്റുകള്‍ വഹിക്കണം. പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് നാലു മാസത്തിനകം പൂര്‍ത്തിയാക്കണം. അധിക ബാച്ചുകള്‍ ലഭിക്കാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഈ ഉത്തരവ് ഉപയോഗിക്കാന്‍ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ചില സ്‌കൂളുകള്‍ക്ക് വേണ്ടി ഹൈക്കോടതി വിധി മറികടന്നാല്‍ കൂടുതല്‍ സ്‌കൂളുകള്‍ ഇതേ ആവശ്യവുമായി എത്തുമെന്ന് സ്റ്റാന്‍ഡിംഗ് കൊണ്‍സില്‍ എം.ആര്‍. രമേശ് ബാബു വാദിച്ചു. ക്ലാസ് തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെന്നും പരീക്ഷയ്ക്ക് വിജ്ഞാപനം പുറത്തിറക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കരുത്. ഹൈക്കോടതി കേസില്‍ അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. അടുത്ത തവണ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ഈ സ്‌കൂളുകളുടെ കാര്യം പരിഗണിക്കുമെന്നും അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുകയായിരുന്നു.
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.എന്‍. സതീഷിന്റെ അദ്ധ്യക്ഷതയില്‍ സീമാറ്റ് ഡയറക്ടര്‍ ഡോ. ഇ. വത്സലകുമാര്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഡോ.കെ. മോഹനകുമാര്‍, ഡോ.പി.എ. സാജുദ്ദീന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ദ്ധസമിതി നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ്, ക്രമവിരുദ്ധമായി പ്ലസ്ടു ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി സര്‍ക്കാര്‍ അനുവദിച്ച 700 ബാച്ചുകളില്‍ 285ഉം റദ്ദാക്കിയിരുന്നു. ഈ വിധി പിന്നീട് ഡിവിഷന്‍ ബെഞ്ചും ശരിവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (18 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (34 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (48 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends